പ്രിയങ്കയുടെയും രാഹുലിന്റെയും വിജയം :അത്തോളിയിൽ യുഡിഎഫ് ആഹ്ലാദപ്രകടനം നടത്തി
അത്തോളി : ഉപതിരഞ്ഞെടുപ്പിൽ
പാലക്കാട്, വയനാട് മണ്ഡലങ്ങളിലെ വിജയത്തിൽ പഞ്ചായത്ത് യുഡിഎഫ് കമ്മിറ്റി അത്തോളിയിൽ ആഹ്ലാദപ്രകടനം നടത്തി. അത്താണിയിൽ നിന്ന് ആരംഭിച്ച പ്രകടനം അത്തോളി ഹൈസ്കൂൾ പരിസരത്ത് സമാപിച്ചു. യുഡിഎഫ് നേതാക്കളായ വി.കെ രമേശ് ബാബു, ടി.പി ഹമീദ്, സുനിൽ കൊളക്കാട്, എപി അബ്ദുറഹിമാൻ, ബിന്ദു രാജൻ, കെ പി ഹരിദാസൻ എന്നിവർ നേതൃത്വം നൽകി.