അത്തോളി പഞ്ചായത്തിൽ പൊട്ടിപൊളിഞ്ഞ റോഡ് ;  പ്രദേശവാസികൾ അത്താണിയിൽ  സായാഹ്ന ധർണ്ണ നടത്തി
അത്തോളി പഞ്ചായത്തിൽ പൊട്ടിപൊളിഞ്ഞ റോഡ് ; പ്രദേശവാസികൾ അത്താണിയിൽ സായാഹ്ന ധർണ്ണ നടത്തി
Atholi NewsInvalid Date5 min

അത്തോളി പഞ്ചായത്തിൽ പൊട്ടിപൊളിഞ്ഞ റോഡ് ; 

പ്രദേശവാസികൾ അത്താണിയിൽ 

സായാഹ്ന ധർണ്ണ നടത്തി




അത്തോളി :അത്താണി ആനപ്പാറ റോഡ് റിപ്പയർ ചെയ്യുക ,തെരുവ് വിളക്കുകൾ പരിപാലിക്കുക, കുടിവെള്ള വിതരണം നടത്തുക, രൂക്ഷമായ തെരുവ് നായ ശല്യം പരിഹരിക്കുക, പൊട്ടിപ്പൊളിഞ്ഞ മറ്റു റോഡുകൾ റിപ്പയർ ചെയ്യുക എന്നീ ആവശ്യങ്ങളുമായി പ്രദേശവാസികൾ അത്തോളി അത്താണിയിൽ സായാഹ്ന ധർണ്ണ നടത്തി. 

പഞ്ചായത്ത് ഭരണസമിതിയുടെ അനാസ്ഥക്കെതിരെ പഞ്ചായത്തിലാകമാനം ശക്തമായ സമരങ്ങൾ നടക്കുകയാണ്. ഇക്കഴിഞ്ഞ നാല് വർഷവും യു ഡി എഫ് ഭരണത്തിൽ കോടികണക്കിന് രൂപയാണ് ചെലവഴിക്കാതെ പഞ്ചായത്തിന് നഷ്ടപ്പെട്ടതെന്ന് പ്രതിഷേധക്കാർ ആരോപിച്ചു. 

എ എം വേലായുധൻ ഉദ്ഘാടനം ചെയ്തു.

പൊതുമരാമത്ത് പ്രവർത്തികളിൽ വ്യാപകമായ ക്രമക്കേടുകൾ നടക്കുന്നതായും സ്വജനപക്ഷപാതപരമായാണ് പഞ്ചായത്തിൻ്റെ പ്രവർത്തനമെന്നും 

യു ഡി എഫ് ഭരണത്തിൽ വികസന മുരടിപ്പാണ്

പഞ്ചായത്തിലുണ്ടായിട്ടുള്ളതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

 കെ ശശികുമാർ അധ്യക്ഷനായി.

എം ജയകൃഷ്ണൻ, എൻ പ്രദീപൻ, ഫൗസിയ ഉസ്മാൻ,

 എം ഷെമീർഎന്നിവർ സംസാരിച്ചു.

കൊങ്ങന്നുരിൽ നിന്ന് പ്രകടനമായാണ് പ്രദേശവാസികൾ ധർണ്ണക്കെത്തിയത്.





പടം: അത്തോളി പഞ്ചായത്തിൻ്റെ ജനവിരുദ്ധ ഭരണത്തിൽ പ്രതിഷേധിച്ച് അത്താണിയിൽ നടന്ന ധർണ്ണ 

എ എം വേലായുധൻ ഉദ്ഘാടനം ചെയ്യുന്നു

Recent News