ക്ഷേത്ര കാരണവർ കെ ടി പ്രഭാകരൻ
അന്തരിച്ചു
അത്തോളി : കൊങ്ങന്നൂർ ആശാരിക്കാവ് ശ്രീ ഭഗവതി ക്ഷേത്രം കാരണവരും നാലുപുരയ്ക്കൽ കുടുംബ ട്രസ്റ്റ് ചെയർമാനുമായ കിഴുപ്പൻ തൊടി പ്രഭാകരൻ(83) അന്തരിച്ചു.
അസുഖ ബാധിതനായി ചികിത്സയിലായിരുന്നു. മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഇന്ന് പുലർച്ചെ 4.30 ഓടെയായിരുന്നു അന്ത്യം.
ഭാര്യ. കെ ടി നളിനി ( കണ്ടംകുളം ).
സഹോദരങ്ങൾ-
കെ അശോകൻ, പ്രസന്ന (തലശ്ശേരി )
-പരേതരായ കൃഷ്ണൻ കുട്ടി, ഭാസ്കരൻ, ശ്രീനിവാസൻ, വിജയ ലക്ഷ്മി ( വെസ്റ്റ് ഹിൽ ).
വാർഡ് മെമ്പർമാരായ പി ടി സാജിത, പി കെ ജുനൈസ്,മുൻ പഞ്ചായത്ത് പ്രസിഡന്റ് ഷീബ രാമചന്ദ്രൻ, മുൻ വൈസ് പ്രസിഡന്റ് സന്ദീപ് നാലുപുരയ്ക്കൽ,
കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് സുനിൽ കൊളക്കാട്, ആർ ജെ ഡി ജില്ലാ പ്രസിഡന്റ് നാരായണൻ കിടാവ് തുടങ്ങിയവർ അന്തിമോപചാരം അർപ്പിക്കാനെത്തി.
സംസ്ക്കാരം
വെസ്റ്റ് ഹിൽ ശ്മശാനത്തിൽ നടത്തി.
സഞ്ചയനം 9 ന് ഞായറാഴ്ച്ച.