കുടുംബാരോഗ്യ കേന്ദ്രത്തിൽ  ഫാർമസി - ലാബ് കെട്ടിടം നാടിന് സമർപ്പിച്ചു   യാത്രാ പ്രശ്നത്തിന് ജനകീയ പിന
കുടുംബാരോഗ്യ കേന്ദ്രത്തിൽ ഫാർമസി - ലാബ് കെട്ടിടം നാടിന് സമർപ്പിച്ചു യാത്രാ പ്രശ്നത്തിന് ജനകീയ പിന്തുണയോടെ പരിഹാരം കാണുമെന്ന് സച്ചിൻ ദേവ് എം എൽ എ
Atholi News22 Mar5 min

കുടുംബാരോഗ്യ കേന്ദ്രത്തിൽ 

ഫാർമസി - ലാബ് കെട്ടിടം നാടിന് സമർപ്പിച്ചു



യാത്രാ പ്രശ്നത്തിന് ജനകീയ പിന്തുണയോടെ പരിഹാരം കാണുമെന്ന് സച്ചിൻ ദേവ് 

എം എൽ എ 

 




അത്തോളി :കുടുംബാരോഗ്യ കേന്ദ്രത്തിലേക്കുള്ള യാത്രാ പ്രശ്നത്തിന് ജനകീയ പിന്തുണയോടെ പരിഹാരം കാണുമെന്ന് സച്ചിൻ ദേവ് എം എൽ എ പറഞ്ഞു.

 കുടുംബാരോഗ്യ കേന്ദ്രത്തിൽ പുരുഷൻ കടലുണ്ടിയുടെ എംഎൽഎ ഫണ്ട് ഉപയോഗിച്ച് പൂർത്തീകരിച്ച ഫാർമസി, ലാബ് കെട്ടിടങ്ങളുടെ ഉദ്ഘാടനം നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കേരളത്തിലെ എല്ലാ കുടുംബാരോഗ്യ കേന്ദ്രങ്ങളും മികവിലേക്ക് 

നീങ്ങുകയാണ്. കേരളത്തിലെ

എല്ലാ എഫ് എച്ച് സികളും മികച്ച കെട്ടിടങ്ങളിലാണിപ്പോഴുള്ളതെന്നും എം എൽ എ കൂട്ടിച്ചേർത്തു.

ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ബിന്ദു രാജൻ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡണ്ട് സി കെ റിജേഷ്, സ്ഥിരം സമിതി അധ്യക്ഷരായ ഷീബ രാമചന്ദ്രൻ, സുനീഷ് നടുവിലയിൽ, ബ്ലോക്ക് മെമ്പർ സുധ കാപ്പിൽ, പഞ്ചായത്ത് മെമ്പർമാരായ സന്ദീപ് കുമാർ, എ എം വേലായുധൻ, ഡോ. എസ് വി. രാധിക, ഡോ. അഖിലേഷ്, ഡോ. ബി. ബിനോയ്, ഡോ. എം. ദിവ്യ, സുനിൽ കൊളക്കാട്, 

പി.എം ഷാജി, ആർ.കെ. രവിന്ദ്രൻ,

 ടി പി ഹമീദ് എന്നിവർ പ്രസംഗിച്ചു.

Recent News