അത്തോളിയിലെ മാധ്യമ കൂട്ടായ്മയ്ക്ക് 21 വയസ് ;വാർഷികാഘോഷവും അനുമോദനവും ജൂൺ 5 ന്
അത്തോളി : പ്രാദേശിക മാധ്യമ പ്രവർത്തക കൂട്ടായ്മയായ അത്തോളി പ്രസ് ഫോറത്തിന്റെ 21ാം
വാര്‍ഷികവും വിവിധ മാധ്യമ പുരസ്‌കാരങ്ങള്‍ ലഭിച്ചവർക്കുള്ള അനുമോദനവും ജൂൺ 5 ന്
വൈകീട്ട് 5 മണിക്ക് ഒറിയാന കൺവെൻഷൻ
സെന്ററിൽ നടക്കും
വിവിധ മാധ്യമ അവാർഡ് നേടിയ
അജീഷ് അത്തോളി (ജീവന്‍ ടിവി)
എം.കെ.ഷബിത
(മാതൃഭൂമി ഓണ്‍ലൈന്‍) ഷിദ ജഗത് ( മീഡിയവണ്‍), മുഹമ്മദ് ഹാത്തിഫ് (സുപ്രഭാതം പത്രം) എന്നിവർക്ക് അനുമോദനവും,
മുതിർന്ന പ്രാദേശിക ലേഖകന്‍ ബഷീര്‍ കൂനോളി (ചന്ദ്രിക റിപ്പോര്‍ട്ടര്‍ അത്തോളി) യെ ആദരിക്കലും നടത്തും.
വാർഷികാഘോഷത്തിന്റെ ഉദ്ഘാടനവും അനുമോദന ചടങ്ങും വനം വകുപ്പ് മന്ത്രി എ കെ ശശീന്ദ്രൻ ഉദ്ഘാടനം ചെയ്യും. സംസ്ഥാന കണ്‍സ്യൂമര്‍ഫെഡ് ചെയര്‍മാന്‍ എം.മെഹബൂബ്, അത്തോളി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഷീബ രാമചന്ദ്രന്‍, സാജിത് കോറോത്ത് തുടങ്ങി സാമൂഹ്യ സാംസ്‌ക്കാരിക-രാഷ്ട്രീയ രംഗത്തെ പ്രമുഖർ പങ്കെടുക്കും .
പരിപാടിയുടെ ഭാഗമായി അത്തോളി പ്രസ് ഫോറത്തിന്റെ പുതിയ ഓഫീസ് ഉദ്ഘാടനവും നടത്തുമെന്ന് പ്രസിഡന്റ് സുനിൽ കൊളക്കാട് അറിയിച്ചു.
രാധാകൃഷ്ൻ ഒള്ളൂർ, എം.കെ.ആരിഫ്, ഷൗക്കത്ത്, അത്തോളി ശിവാനന്ദൻ എന്നിവർ പത്ര സമ്മേളനത്തിൽ പങ്കെടുത്തു.