അത്തോളി ടൗൺ ഗതാഗതക്കുരുക്കിന് പരിഹാരം തേടി സമരം ഒരുങ്ങുന്നു;    ശാന്തി നഗർ റെസിഡന്റ്സ് അസോസിയേഷൻ നേത
അത്തോളി ടൗൺ ഗതാഗതക്കുരുക്കിന് പരിഹാരം തേടി സമരം ഒരുങ്ങുന്നു; ശാന്തി നഗർ റെസിഡന്റ്സ് അസോസിയേഷൻ നേതൃത്വത്തിൽ ബഹുജന മുന്നേറ്റ ജാഥയും പൊതു സമ്മേളനവും ഇന്ന്
Atholi News23 Dec5 min

അത്തോളി ടൗൺ ഗതാഗതക്കുരുക്കിന് പരിഹാരം തേടി സമരം ഒരുങ്ങുന്നു;  


ശാന്തി നഗർ റെസിഡന്റ്സ് അസോസിയേഷൻ നേതൃത്വത്തിൽ ബഹുജന മുന്നേറ്റ ജാഥയും പൊതു സമ്മേളനവും ഇന്ന്




അത്തോളി : ഗതാഗത കുരുക്കിൽ വീർപ്പ് മുട്ടുന്ന അത്തോളി ടൗണിൻ്റെ പ്രതിസന്ധിക്ക് ശാശ്വത പരിഹാരം തേടി ശാന്തി നഗർ റെസിഡന്റ്സ് അസോസിയേഷൻ്റെ നേതൃത്വത്തിൽ ബഹുജന മുന്നേറ്റ ജാഥയും പൊതു സമ്മേളനവും ഇന്ന് വൈകിട്ട് 4 ന് നടക്കും.

അത്താണിയിൽ നിന്നും ജാഥ ആരംഭിച്ച് അങ്ങാടിയിൽ പഴയ സിനിമ ഗ്രൗണ്ടിൽ പൊതു സമ്മേളനത്തോടെ സമാപിക്കും . പ്രസിഡണ്ട് കയ്പുറത്ത് കണ്ടി റസാഖ് അധ്യക്ഷത വഹിക്കും. 

ആമുഖഭാഷണം ആർ എം കുമാരൻ നിർവ്വഹിക്കും.

പി എം ഷാജി , സുനിൽ കൊളക്കാട് , ടി കെ കൃഷ്ണൻ , അബ്ദുൽ ഹമീദ് , ജാഫർ അത്തോളി , കൊല്ലോത്ത് ഗോപാലൻ എന്നിവർ പ്രസംഗിക്കും

വി പി സിദ്ധാർത്ഥൻ സ്വാഗതവും 

ആർ എം വിശ്വൻ നന്ദിയും പറയും .

പരിഹാരം കാണും വരെ സമര പരമ്പര ആരംഭിക്കാനാണ് കഴിഞ്ഞ ദിവസം അസോസിയേഷൻ അംഗങ്ങൾ ചേർന്ന് യോഗത്തിലെടുത്ത തിരുമാനം.

നിലവിലുള്ള റോഡിന് സമീപത്തെ ഡ്രൈനേജിന് മുകളിൽ കോൺക്രീറ്റ് പാകിയിട്ടുണ്ട്. ഇതോടെ അങ്ങാടിയിലെ "കൂപ്പികഴുത്തിന് " പരിഹാരം ഇനിയും വൈകുമെന്ന് ഉറപ്പായി ഈ സാഹചര്യത്തിലാണ് സമരത്തിന് മുന്നിട്ടിറങ്ങുന്നതെന്ന് അസോസിയേഷൻ പ്രസിഡണ്ടും സെക്രട്ടറിയും പറഞ്ഞു.

Recent News