മദ്യ ലഹരിയിൽ ഓടിച്ച ബൈക്ക് സ്കൂട്ടറിന് പിന്നിൽ ഇടിച്ച് അപകടം ; യുവാവിന് ദാരുണ അന്ത്യം
മദ്യ ലഹരിയിൽ ഓടിച്ച ബൈക്ക് സ്കൂട്ടറിന് പിന്നിൽ ഇടിച്ച് അപകടം ; യുവാവിന് ദാരുണ അന്ത്യം
Atholi News8 Nov5 min

മദ്യ ലഹരിയിൽ ഓടിച്ച ബൈക്ക് സ്കൂട്ടറിന് പിന്നിൽ ഇടിച്ച് അപകടം ; യുവാവിന് ദാരുണ അന്ത്യം 




തലക്കുളത്തൂർ :പുറക്കാട്ടിരി പുതിയ പാലത്തിന് സമീപം പൂളാടിക്കുന്ന് ബൈപ്പാസിൽ സ്‌കൂട്ടറിന് പുറകിൽ മദ്യ ലഹരിയിൽ അമിത വേഗത്തിൽ എത്തിയ ബൈക്ക് ഇടിച്ചുണ്ടായ അപകടത്തിൽ സ്‌കൂട്ടർ യാത്രികന് ദാരുണ അന്ത്യം. കാപ്പാട് കണ്ണങ്കടവ് പാലം സ്വദേശി കിഴുവന രതീഷ് (മോണി - 41 ) ആണ് മരിച്ചത് .അണ്ടിക്കോട് മനത്താനത്ത് അമ്മാവൻ്റെ വീട്ടിലാണ് താമസം. 

എ 2 സെഡ് ൽ പന്തൽ പണിക്കാരനാണ്.

വെള്ളിയാഴ്ച പുലർച്ചെ 4.30 ഓടെയാണ് അപകടം നടന്നത്. മദ്യ ലഹരിയിൽ 3 യുവാക്കൾ സഞ്ചരിച്ച ഹിമാലയ ബുള്ളറ്റ് ബൈക്കാണ് അപകടത്തിന് ഇടയാക്കിയതെന്ന് പോലീസ് പറഞ്ഞു. രതീഷ് , ഭാര്യ സിൻസിയോടൊപ്പം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് യാത്ര ചെയ്യുകയായിരുന്നു. ഭാര്യ സഹോദരി പ്രസവാനന്തരം ചികിത്സയിലായിരുന്നു.

അപകടത്തിൽ ഗുരുതര പരിക്കേറ്റ രതീഷിനെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും 

ജീവൻ രക്ഷിക്കാനായില്ല. സിൻസിക്ക് തലക്കും കാലിനും പരിക്കേറ്റു. സിൻസി മാവൂർ റോഡ് ജി ടെക് സ്റ്റാഫാണ്.

മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം സംസ്ക്കരിച്ചു.

Recent News