ആസാം റൈഫിൾസ് വിമുക്ത ഭടന്മാരുടെ കൂട്ടായ്മ - അരീസ സംഗമം സംഘടിപ്പിച്ചു
കോഴിക്കോട് : ആസാം റൈഫിൾസ് വിമുക്തഭടന്മാരുടെ സംഘടനയായ
"അരീസ " യിലെ ജില്ല അംഗങ്ങളുടെ സംഗമം
സംഘടിപ്പിച്ചു.
വെസ്റ്റ്ഹിൽ അരീസ സെന്ററിൽ
വയനാട്, കോഴിക്കോട് ജില്ലകളിലെ അംഗങ്ങൾ പങ്കെടുത്ത പരിപാടി കോർപ്പറേഷൻ കൗൺസിലർ അനുരാധ തായാട്ട് ഉദ്ഘാടനം ചെയ്തു.
കേരളത്തിലെ എല്ലാ ഗ്രാമങ്ങളിലും വിമുക്ത ഭടന്മാരെ ആദരിക്കുന്ന സ്മൃതി മണ്ഡപങ്ങൾ ഉയരണമെന്ന് അനുരാധ തായാട്ട് പറഞ്ഞു.ഇത് പുതിയ തലമുറയ്ക്ക് പ്രചോദനമാകുമെന്നും അവർ കൂട്ടിച്ചേർത്തു.
"അരീവ"യുടെ സഹകരണത്തോടെ നടന്ന ചടങ്ങിൽ അരീസ കോഴിക്കോട് പ്രസിഡന്റ് എൻ രാമചന്ദ്രൻ നായർ അധ്യക്ഷത വഹിച്ചു.
വി വാസുദേവൻ, എം ശശീന്ദ്രൻ , ജോയിന്റ് സെക്രട്ടറി ടി കെ രാമചന്ദ്രൻ , വൈസ് പ്രസിഡന്റ്
പി ഗിരീഷ് കുമാർ തുടങ്ങിയവർ സംസാരിച്ചു.
ഫോട്ടോ:ആസാം റൈഫിൾസ് വിമുക്ത ഭടന്മാരുടെ സംഘടന "ആരിസ " യുടെ ജില്ല സംഗമം കോർപ്പറേഷൻ കൗൺസിലർ അനുരാധ തായാട്ട് ഉദ്ഘാടനം ചെയ്യുന്നു.