ഉള്ളിയേരി ഈസ്റ്റ് മുക്ക്  തോട്ടിലെ കക്കൂസ് മാലിന്യ നിക്ഷേപം, കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കണം -
ഉള്ളിയേരി ഈസ്റ്റ് മുക്ക് തോട്ടിലെ കക്കൂസ് മാലിന്യ നിക്ഷേപം, കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കണം - മുസ് ലിം യൂത്ത് ലീഗ്
Atholi News27 Aug5 min

ഉള്ളിയേരി ഈസ്റ്റ് മുക്ക് തോട്ടിലെ കക്കൂസ് മാലിന്യ നിക്ഷേപം, കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കണം - മുസ് ലിം യൂത്ത് ലീഗ്



ഉള്ളിയേരി : സംസ്ഥാന പാതയോരത്തെ ഈസ്റ്റ് മുക്കിലെ മാതാം തോടിൽ കക്കൂസ് മാലിന്യം നിക്ഷേപിച്ചവർക്കെതിരെ നടപടിയെടുക്കണമെന്ന് മുസ് ലിം യൂത്ത് ലീഗ് ഉള്ളിയേരി പഞ്ചായത്ത് കമ്മറ്റി ആവശ്യപ്പെട്ടു. കഴിഞ്ഞ ദിവസമാണ് ഒഴുക്ക് കുറഞ്ഞ തോട്ടിൽ മാലിന്യം തള്ളിയത്.

തണൽ ഡയാലിസ് സെൻറർ സമീപത്തുളള തോടാണ് മലിനമായത്. സമീപ പ്രദേശങ്ങളിലെ തോടുകളിലും മുൻപ് മാലിന്യം തള്ളിയിട്ടുണ്ട്. പോലീസ് അന്വേഷിച്ച് കുറ്റക്കാരെ കണ്ടത്തണമെന്നും യൂത്ത് ലീഗ് ആവശ്യപ്പെട്ടു.

ജില്ല യൂത്ത് ലീഗ് സിക്രട്ടറി സിറാജ് ചിറ്റേടത്ത് ഉദ്ഘാടനം ചെയ്തു.പ്രസിഡണ്ട് പി എം സുബീർ അദ്ധ്യക്ഷത വഹിച്ചു. മണ്ഡലം യൂത്ത് സിക്രട്ടറി ഷഫീഖ് മാമ്പൊയിൽ, ജനറൽ സിക്രട്ടറി ലബീബ് മുഹ്സിൻ, ഭാരവാഹികളായ ഫായിസ് ഉള്ളിയേരി, സിറാജ് നാറാത്ത്, ഫൈസൽ നാറാത്ത്, ജറീഷ് പീടികക്കണ്ടി, ഹാഷിം ഉള്ളിയേരി എന്നിവർ സംബന്ധിച്ചു.

Tags:

Recent News