ഗോകുലം എഐഎഫ്എഫ് ബ്ലൂ കബ്സ് ലീഗ്
ആർ.വൈ.ബി അത്തോളി ജേതാക്കൾ.
കോഴിക്കോട്: ഗോകുലം കേരള എഫ്സി സംഘടിപ്പിച്ച എഐഎഫ്എഫ് ബ്ലു കബ്‌സ് ലീഗ് '24 ന്റെ അണ്ടർ 10 വിഭാഗത്തിൽ ആർ.വൈ.ബി അത്തോളി ജേതാക്കളായി. ഒന്നര മാസം നീണ്ടു നിന്ന ദ്വിപാദ റൗണ്ട് റോബിൻ ലീഗ് മത്സരങ്ങളിൽ 14 മത്സരങ്ങളും വിജയിച്ചാണ് ആർ. വൈ. ബി അത്തോളി കിരീടം സ്വന്തമാക്കിയത്. ലീഗിലെ മികച്ച കളിക്കാരനായി മെഹവിൻ, ടോപ് സ്കോറർ റഫാൻ, ഗോൾ കീപ്പർ മുഖ്ത്താർ (മൂന്ന് പേരും ആർ.വൈ. ബി എഫ് എ ) എന്നിവരെ തെരഞ്ഞെടുത്തു. അന്താരാഷ്ട്ര താരം അനസ് എടത്തോടിക, ഗോകുലം കേരള എഫ് സി- സിഇഒ അശോക് കുമാർ എന്നിവർ വിജയികൾക്ക് ട്രോഫികൾ വിതരണം ചെയ്തു.