അനുസ്മരണ സദസ്സ് നടത്തി
എലത്തൂർ : എലത്തൂർ മണ്ഡലം കോൺഗ്രസ് പ്രസിഡണ്ട് ആയിരുന്ന കോട്ടെടത്ത് മൊയ്തീൻ കോയ സാഹിബിന്റെ എട്ടാം ചരമവാർഷിക ദിനത്തിൽ യൂത്ത് കോൺഗ്രസ് എലത്തൂർ ടൗൺ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ അനുസ്മരണ സദസ്സ് നടത്തി. എലത്തൂർ നാഷണൽ ലൈബ്രറിയിൽ നടന്ന പരിപാടി
യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി വൈശാൽ കല്ലാട്ട് ഉദ്ഘാടനം ചെയ്തു. യൂത്ത് കോൺഗ്രസ് മണ്ഡലം വൈസ് പ്രസിഡണ്ട് മിഥുൻ പി അധ്യക്ഷത വഹിച്ചു. ബ്ലോക്ക് കോൺഗ്രസ് വൈസ് പ്രസിഡന്റ് എ വത്സൻ അനുസ്മരണ പ്രഭാഷണം നടത്തി. യൂത്ത് കോൺഗ്രസ് ജില്ലാ സെക്രട്ടറി ഋഷികേഷ് അമ്പലപ്പടി, കെഎസ്‌യു മണ്ഡലം പ്രസിഡണ്ട് വൈഷ്ണവ്, ജിഷ്ണു വലിയതുരുത്തി, ശാലിഷ് അമ്പലപ്പടി തുടങ്ങിയവർ സംസാരിച്ചു.