വിദ്യാർത്ഥിനിയോട് ലൈംഗികാതിക്രമം: ഫിസിയോതെറാപ്പിസ്റ്റ് അറസ്റ്റിൽ
കോഴിക്കോട് : വിദ്യാർത്ഥിനിയോട് ലൈംഗികാതിക്രമം നടത്തിയ ഫിസിയോതെറാപ്പിസ്റ്റ് അറസ്റ്റിൽ.
എരഞ്ഞിപ്പാലം ജവഹർനഗറിൽ മെഡിസിറ്റി ജീവനക്കാരൻ ഇടുക്കി മേരിഗിരി സ്വദേശി പൂവത്താടിക്കുന്നൻ വീട്ടിൽ ഷിന്റോ തോമസ് (42)നെയാണ് നടക്കാവ് പോലീസ് പിടികൂടിയത്. കോഴിക്കോടുള്ള ഫിസിക്കൽ എജുക്കേഷൻ കോളേജിൽ ബി - പെഡ് ന് പഠിക്കുന്ന വിദ്യാർത്ഥിനി തന്റെ ഷോൾഡറിന് ചികിത്സ ചെയ്യുന്നതിനായി ജൂൺ 6 ന് വെള്ളിയാഴ്ച പ്രതി ജോലിചെയ്യുന്ന ഫിസിയോതെറാപ്പി സെൻ്ററിൽ എത്തിയപ്പോൾ റൂമിന്റെ ഉള്ളിൽവെച്ച് പ്രതി വിദ്യാർത്ഥിനിയെ ലൈംഗിക ഉദ്ദേശത്തോടു കൂടി കയറി പിടിക്കുകയായിരുന്നു. വിദ്യാർത്ഥിനിയുടെ പരാതിയിൽ നടക്കാവ് പോലീസ് കേസ് റജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തി തുടർന്ന് എരഞ്ഞിപ്പാലത്ത് വെച്ച് പ്രതിയെ നടക്കാവ് പോലീസ് സബ്ബ് ഇൻസ്പെക്ടർ ജാക്സൻ ജോയ്, എ എസ് ഐ ശ്രീശാന്ത്, സി പി ഒ അശ്വതി എന്നിവർ ചേർന്ന് കസ്റ്റഡിയിലെടുക്കുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു .