ലോകസഭ തെരഞ്ഞെടുപ്പ് : അത്തോളിയിൽ യുഡിഎഫ് ലീഡ് കുത്തനെ കൂടി   കെ. സുരേന്ദ്രൻ്റെ ബൂത്തിൽ ബിജെപി രണ്ടാം
ലോകസഭ തെരഞ്ഞെടുപ്പ് : അത്തോളിയിൽ യുഡിഎഫ് ലീഡ് കുത്തനെ കൂടി കെ. സുരേന്ദ്രൻ്റെ ബൂത്തിൽ ബിജെപി രണ്ടാം സ്ഥാനത്ത്
Atholi News5 Jun5 min

ലോകസഭ തെരഞ്ഞെടുപ്പ് : അത്തോളിയിൽ യുഡിഎഫ് ലീഡ് കുത്തനെ കൂടി 

കെ. സുരേന്ദ്രൻ്റെ ബൂത്തിൽ ബിജെപി രണ്ടാം സ്ഥാനത്ത്



സ്വന്തം ലേഖകൻ 



അത്തോളി: ലോകസഭ തെരഞ്ഞെടുപ്പിൽ പഞ്ചാത്തിലെ വോട്ടു വിഹിതത്തിൽ

യുഡിഎഫ് വീണ്ടും ലീഡ് വർദ്ധിപ്പിച്ചു. 1535 വോട്ടിൻ്റെ ലീഡാണ് യുഡിഎഫ് ഇത്തവണ നേടിയത്. 2019 ൽ ഇത് 913 ആയിരുന്നു. അത്തോളിയിൽ യുഡിഎഫ് 8657 (45%) നേടിയപ്പോൾ എൽഡിഎഫിന് 7122 (37%) വോട്ടുകളാണ് ലഭിച്ചത്. ബി ജെപി ക്ക് 3114 (16%)വോട്ടുകൾ ലഭിച്ചു. 8% വോട്ടുകളാണ് യുഡിഎഫ് അധികം നേടിയത്. ബിജെപി സംസ്ഥാന പ്രസിഡൻ്റിൻ്റെ ബൂത്തായ അത്തോളി പഞ്ചായത്തിലെ 145 ൽ ബിജെപി 268 വോട്ടുകൾ നേടി രണ്ടാം സ്ഥാനത്തായി. news image


അവിടെ എൽഡിഎഫ് ആണ് 424 വോട്ടു നേടി മുന്നിൽ. യുഡിഎഫ് 247 വോട്ട് നേടി മൂന്നാം സ്ഥാനത്താണ്. ഈ ബൂത്ത് അടങ്ങുന്ന പഞ്ചായത്തിലെ ഒന്നാം വാർഡ് കഴിഞ്ഞ പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ ബിജെപി പിടിച്ചെടുത്തിരുന്നു. 141 -ാം ബൂത്തിൽ (കൊളത്തൂർ) ബിജെപിയാണ് ഒന്നാം സ്ഥാനത്ത്. രണ്ടാം സ്ഥാനത്ത് യുഡിഎഫാണ്. എൽ ഡി എഫ് മൂന്നാം സ്ഥാനത്താണ്.  news image

പഞ്ചായത്തിലെ 21ബൂത്തുകളിൽ യു ഡി എഫ് 16 ബൂത്തുകളിൽ ലീഡ് നേടിയപ്പോൾ എൽഡിഎഫ് 4 ബൂത്തുകളിൽ ലീഡ് ചെയ്തു.  74 ശതമാനമായിരുന്നു ഇത്തവണത്തെ പോളിങ്. അത്തോളിയിൽ യുഡിഎഫിൻ്റെ അടിത്തറ ശക്തമായതിന്റെ തെളിവാണ് ലീഡ് നിലയിലുണ്ടായ കുതിപ്പെന്ന് പഞ്ചായത്ത് യുഡിഎഫ് ഭാരവാഹികളായ  സുനിൽ കൊളക്കാടും ടി.പി അബ്ദുൾ ഹമീദും അത്തോളി ന്യൂസിനോട്‌ പറഞ്ഞു.

Recent News