അത്തോളി ജി വി എച്ച് എസ് എസിൽ സ്കിൽ ടു വെഞ്ച്വർ ക്രിയേറ്റീവ് കോർണർ
അത്തോളി : ഗവ.വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂളിൽ സ്‌കിൽ ടു വെഞ്ച്വർ, ക്രിയേറ്റീവ് കോർണർ പദ്ധതികൾക്ക് തുടക്കമായി. സ്കൂളിൽ നടന്ന ചടങ്ങ് അഡ്വ.കെ.എം സച്ചിൻ ദേവ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. സമഗ്രശിക്ഷാ കേരളം സ്റ്റാർസ് പദ്ധതിയുടെ ഭാഗമായി പൊതു വിദ്യാഭ്യാസ വകുപ്പ് നടപ്പിലാക്കുന്ന പദ്ധതികളായ സ്‌കിൽ ടു വെഞ്ച്വർ, ക്രിയേറ്റീവ് കോർണർ പദ്ധതികളാണ് തുടങ്ങിയത്. വൊക്കേഷണൽ ഹയർ സെക്കണ്ടറി പഠനത്തിലൂടെ വിദ്യാർത്ഥികൾ ആർജിച്ചെടുക്കുന്ന നൈപുണികളിലൂടെ ഉൽപാദിപ്പിച്ചെടുക്കുന്ന ഉൽപന്നങ്ങൾക്ക് വിപണി കണ്ടെത്തുന്നതിലൂടെ വിദ്യാർത്ഥികളിൽ സംരംഭകത്വവും സമ്പാദ്യശീലവും വളർത്തി എടുക്കുക എന്നതാണ് സ്കിൽ ടു വെഞ്ച്വർ പദ്ധതി ലക്ഷ്യമിടുന്നത്. വിദ്യാർത്ഥികളിൽ ചെറു പ്രായത്തിൽ തന്നെ ശാസ്ത്ര ബോധവും സ്വയം സൃഷ്ടിപരമായ പര്യാപ്തതയും വളർത്തി എടുക്കുന്ന പ്രവർത്തനങ്ങൾക്കും തുടക്കം കുറിക്കാൻ കഴിയുന്ന തുടർ പദ്ധതിയാണ്
ക്രിയേറ്റീവ് കോർണർ. സ്കൂളിലെ യു. പി വിഭാഗം വിദ്ധ്യാർത്ഥികളെ ലക്ഷ്യമിട്ടാണ് ഈ പദ്ധതി ആവിഷ്‌കരിച്ചിരിക്കുന്നത്.
സ്കൂൾ ആർ വൈ ക്ലബ് അംഗങ്ങളായ ആത്മിക് എസ് ശ്രീജിത്ത്,
ഹെമിൻ അബൂബക്കർ ,
ബി.എ ത്രിജൻ എന്നിവരെ അത്തോളി ജംഗ്ഷൻ ആദരിച്ചു. എം.എൽ.എ ഉപഹാരം നൽകി.
വി.എച്ച്.എസ്.ഇ വിഭാഗം ഫാഷൻ ഡിസൈനിംഗ് കോഴ്‌സിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് പ്രത്യക പരിശീലനം നൽകിയാണ് ഡിസൈൻ സെൻ്റർ എന്ന പേരിലുള്ള സംരംഭം ആരംഭിക്കുന്നത്
. പഞ്ചായത്ത് ക്ഷേമകാര്യ അധ്യക്ഷ ഷീബ രാമചന്ദ്രൻ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് അംഗം സിന്ധു സുരേഷ് മുഖ്യാതിഥിയായി. പന്തലായനി ബി.പി.സി എം മധുസൂദനൻ പദ്ധതി വിശദീകരിച്ചു.
വി.എച്ച്.എസ്.ഇ പ്രിൻസിപ്പൽ കെ.പി ഫൈസൽ,പ്രധാന അധ്യാപിക വി.ആർ സുനു എന്നിവർ റിപ്പോർട്ടുകൾ അവതരിപ്പിച്ചു.
പി.ടി.എ പ്രസിഡന്റ് സന്ദീപ് കുമാർ നാലു പുരക്കൽ,വൈസ് പ്രസിഡന്റ് ഹൈദരലി കൊളക്കാട്, എം.പി.ടി.എ പ്രസിഡന്റ് ശാന്തി മാവീട്ടിൽ,
എച്ച്.എസ് സ്റ്റാഫ് സെക്രട്ടറി എം.പി സജ്ന പ്രിൻസിപ്പൽ കെ.കെ മീന, നോഡൽ ഓഫീസർ എം.പി നദീറ കുരിക്കൾ തുടങ്ങിയവർ സംബന്ധിച്ചു