അത്തോളി  അത്താണിയിൽ മുഹബ്ബത് കീ ബസാർ ആരംഭിച്ചു    പരസ്പരം പോരടിക്കാനുള്ള വേദിയായി നവകേരള സദസ്സെന്ന്
അത്തോളി അത്താണിയിൽ മുഹബ്ബത് കീ ബസാർ ആരംഭിച്ചു പരസ്പരം പോരടിക്കാനുള്ള വേദിയായി നവകേരള സദസ്സെന്ന് സാജിദ് നടുവണ്ണൂർ
Atholi News26 Nov5 min

അത്തോളി

അത്താണിയിൽ മുഹബ്ബത് കീ ബസാർ ആരംഭിച്ചു


പരസ്പരം പോരടിക്കാനുള്ള വേദിയായി നവകേരള സദസ്സെന്ന് സാജിദ് നടുവണ്ണൂർ




അത്തോളി:ജനങ്ങളുടെ വിഷയങ്ങൾ ചർച്ച ചെയ്യാതെ പരസ്പരം പോരടിക്കാനുള്ള വേദിയായി നവകേരള സദസ്സിനെ പിണറായി വിജയൻ ഉപയോഗപ്പെടുത്തുകയാണെന്ന് യൂത്ത് ലീഗ് ദേശീയ സെക്രട്ടറി സാജിദ് നടുവണ്ണൂർ .


'വിദ്വേഷത്തിനെതിരെ ദുർഭരണത്തിനെതിരെ ' മുസ് ലിം യൂത്ത് ലീഗ് ജില്ലാ യൂത്ത് മാർച്ചിൻ്റെ പ്രചരണത്തിൻ്റെ ഭാഗമായി അത്തോളി പഞ്ചായത്ത് യൂത്ത് ലീഗ് അത്താണിയിൽ ഒരുക്കിയ 'മുഹബ്ബത് കീ ബസാർ' ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇന്ത്യയെ തകർക്കുന്നവർ ഇന്ത്യ ഭരിക്കുമ്പോൾ രാജ്യത്തെ മോചിപ്പിക്കേണ്ടത് ഇന്ത്യയെ സ്നേഹിക്കുന്ന സർവ്വ ജനവിഭാഗങ്ങളുടെയും ബാധ്യതയാണെന്ന് അദ്ദേഹം പറഞ്ഞു. വരുന്ന തിരഞ്ഞെടുപ്പ് ഇവരിൽ നിന്നും ഇന്ത്യയെ മോചിപ്പിക്കാനുള്ള പോരാട്ടമാണ്. ആ പോരാട്ടത്താൻ്റെ സന്ദേശം കൂടിയാണ് യൂത്ത് മാർച്ച്.

. കേരളത്തിൻ്റെ നികുതിപ്പണം കൊള്ളയടിക്കുന്ന പിണറായി വിജയൻ സർക്കാറിൻ്റെ അഴിമതിക്കെതിരെയുള്ള പോരാട്ടമായും ജനപഥങ്ങൾക്കിടയിൽ സ്നേഹ ബന്ധങ്ങളെ വിളക്കിചേർക്കുന്നതിനു വേണ്ടിയുള്ള ഉജ്വലമായ യുവജന മുന്നേറ്റമായും യുവജനമാർച്ചിനെ കാണാമെന്ന് അദ്ദേഹം ഓർമ്മിപിച്ചു.. 

പഞ്ചായത്ത് യൂത്ത് ലീഗ് പ്രസിഡൻ്റ് ഫൈസൽ ഏറോത്ത് അധ്യക്ഷനായി. ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ബിന്ദു രാജൻ മലയിൽ,മണ്ഡലം ലീഗ് വൈസ് പ്രസിഡൻ്റ് എ.പി അബ്ദു റഹിമാൻ, യൂത്ത് ലീഗ് മണ്ഡലം പ്രസിഡൻ്റ് പി.എച്ച് ഷമീർ, വൈസ് പ്രസിഡൻ്റുമാരായ ഷഫീഖ് മാമ്പൊയിൽ, ഫസൽ കൂനഞ്ചേരി സംസാരിച്ചു. യൂത്ത് ലീഗ് പഞ്ചായത്ത് ജനറൽ സെക്രട്ടറി ജാഫർ കൊട്ടോരോത്ത് സ്വാഗതവും ട്രഷറർ എ.കെ നദീർ നന്ദിയും പറഞ്ഞു. നല്ല നാടിൻ്റെ നന്മ നുണഞ്ഞ്, സമൂഹത്തിൽ വർദ്ധിച്ചു വരുന്ന വിദ്വേഷത്തിനെതിരെ സൗഹൃദത്തിൻ്റെ സന്ദേശം പകരാൻ ഉദ്ദേശിച്ച് ആരംഭിച്ച ബസാറിൽ നാട്ടുകാരെ ആകർഷിക്കുന്നതരത്തിലുള്ള വ്യത്യസ്ത വിവിധങ്ങളായ പരിപാടികളാണ് ആസൂത്രണം ചെയ്തിരിക്കുന്നത്.


ചിത്രം: അത്തോളിയിൽ ആരംഭിച്ച യൂത്ത് ലീഗ് മുഹബ്ബത് കീ ബസാർ സാജിദ് നടുവണ്ണൂർ ഉദ്ഘാടനം ചെയ്യുന്നു

Tags:

Recent News