പാരഗൺ ഉടമ സുമേഷ് ഗോവിന്ദിനെ
കാലിക്കറ്റ് ചേംബർ ആദരിക്കുന്നു.
കോഴിക്കോട്: ലോക ഫുഡ് ഓൺ ലൈൻ ഗൈഡായ ടേസ്റ്റ് അറ്റ്ലസിൽ ലോകത്ത് 150 ഏറ്റവും മികച്ച 11 മത് റസ്റ്റോറന്റായി അംഗീകാരം ലഭിച്ച പാരഗൺ ഹോട്ടലിന്റെ ഉടമ സുമേഷ് ഗോവിന്ദിനെ കാലിക്കറ്റ് ചേംബർ ഓഫ് കൊമേഴ്സ് ആൻഡ് ഇൻഡസ്ട്രി ആദരിക്കുന്നു
4 ന് വൈകീട്ട് 4 മണിക്ക് അശോകപുരം ചേംബർ ഹാളിൽ നടക്കുന്ന ചടങ്ങിലാണ് സുമേഷ് ഗോവിന്ദിനെ ആദരിക്കുക .
തുടർന്ന് ചേംബർ ഭാരവാഹികളുമായി ആരോഗ്യമാണ് സമ്പത്ത് എന്ന വിഷയത്തിൽ
ഫുഡ് സേഫ്റ്റി കമ്മീഷണർ വി ആർ വിനോദ് ഐ എ എസ്
സംവദിക്കും.
കാലിക്കറ്റ് ചേംബർ
പ്രസിഡന്റ് റഫി പി ദേവസ്സി അധ്യക്ഷത വഹിക്കും.
കാലിക്കറ്റ് യൂണിവേഴ്സിറ്റി ഹോട്ടൽ മാനേജ്മെന്റ് ആന്റ് കാറ്ററിംഗ് ബോർഡ് ഓഫ് സ്റ്റഡീസ് മെമ്പർ ടി കെ രാധാകൃഷ്ണൻ മോഡറേറ്ററാകും
ഹോണറി സെക്രട്ടറി
എ പി അബ്ദുല്ലക്കുട്ടി,
ഫുഡ് സേഫ്റ്റി സ്റ്റേറ്റ് ഉപദേശക സമിതി അംഗം ബാദുഷ കടലുണ്ടി,
കേരള ഹോട്ടൽ ആന്റ് റസ്റ്റോറന്റ് അസോസിയേഷൻ സംസ്ഥാന വർക്കിംഗ് പ്രസിഡന്റ് - ബിജു ലാൽ ,കേരള ഹോട്ടൽ ആന്റ് റസ്റ്റോറന്റ് അസോസിയേഷൻ ജില്ലാ പ്രസിഡന്റ് രൂപേഷ് കോളിയോട്ട്,
ആൾ കേരള കേറ്ററിംഗ് അസോസിയേഷൻ ജനറൽ സെക്രട്ടറി ഷാഹുൽ ഹമീദ്,
ബേക്ക് അസോസിയേഷൻ ജനറൽ സെക്രട്ടറി റാഷിഖ് തൂണേരി,ചേമ്പർ
മുൻ പ്രസിഡന്റ്മാരായ ഡോ.കെ മൊയ്തു,
എം മുസമ്മിൽ , ടി പി അബ്ദുല്ലക്കോയ , സുബൈർ കൊളക്കാടൻ , ട്രഷറർ ബോബിഷ് കുന്നത്ത് എന്നിവർ പങ്കെടുക്കും.