കരുളായി കെ എം എച്ച് സ്കൂൾ ഗ്രൂപ്പിൽ സീന ജോയിൻ ചെയ്തു; കണ്ടെത്താൻ സഹായിച്ചത്  അത്തോളി ന്യൂസ്
കരുളായി കെ എം എച്ച് സ്കൂൾ ഗ്രൂപ്പിൽ സീന ജോയിൻ ചെയ്തു; കണ്ടെത്താൻ സഹായിച്ചത് അത്തോളി ന്യൂസ്
Atholi News29 Jul5 min

അത്തോളി ന്യൂസ് ഇംപാക്റ്റ്


കരുളായി കെ എം എച്ച് സ്കൂൾ ഗ്രൂപ്പിൽ സീന ജോയിൻ ചെയ്തു; കണ്ടെത്താൻ സഹായിച്ചത്

അത്തോളി ന്യൂസ്


റിപ്പോർട്ട്: ആവണി എ എസ്


അത്തോളി : പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മയിലെ ഒരു സഹപാഠിയെ കണ്ടെത്താനുള്ള തീവ്ര ശ്രമത്തിന് പരിസമാപ്തി. 

നിലമ്പൂർ കരുളായി കെ എം എച്ച് സ്കൂളിലെ 1989 പത്താം ക്ലാസ്സ് ഡി ക്ലാസിലെ വിദ്യാർത്ഥികളായിരുന്നവർ 34 വർഷങ്ങൾക്ക് ശേഷം ഒത്തു കൂടാൻ തീരുമാനിച്ചിടത്താണ് സംഭവ കഥയുടെ തുടക്കം. അന്ന് ഒപ്പം പഠിച്ചവർ എല്ലാവരും വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമായി, ഒരാളെക്കുറിച്ച് മാത്രം വിവരം ലഭിച്ചില്ല. ഗ്രൂപ്പിലെ അഡ്മിനും പ്രവാസിയുമായ നാസർ കരുളായി ലഭ്യമായ വിവരങ്ങൾ സഹിതം അത്തോളി ന്യൂസ് ഫെയ്സ്ബുക്കിൽ പങ്ക് വെച്ചു. പേര് സീന , അമ്മയുടെ പേര് കാർത്യായനിയമ്മ, ചേച്ചി - സീമ , വീട് അത്തോളിയിൽ . ഞങ്ങൾ ഒത്തു കൂടുമ്പോൾ സീന മാത്രം ഇല്ലാതിരിക്കുന്നത് സങ്കടകരമാണ്. ഒരു പക്ഷേ അവരുടെ മക്കളൊക്കെ ഇത് വായിക്കാനിടയായേക്കാം .... ഞങ്ങൾ 10 - D ക്കാർ

അത്തോളിയിലെ സഹൃദയർ , സാമൂഹ്യ പ്രവർത്തകർ സഹായിക്കണം

 അത്തോളി ന്യൂസ് ഫെയ്സ്ബുക്കിൽ പോസ്റ്റ് ചെയ്ത പോസ്റ്റ് ഇങ്ങിനെ അവസാനിപ്പിച്ചു. പോസ്റ്റ് ശ്രദ്ധയിൽപ്പെട്ട സാമൂഹ്യ പ്രവർത്തകനും ഓട്ടോ ഡ്രൈവറു മായ ബദറുദ്ദിൻ അത്തോളി നിവാസികൾ അടക്കം വാട്സ് ആപ്പ് ഗ്രൂപ്പിൽ പോസ്റ്റ് ചെയ്തു. വിവരം ശ്രദ്ധയിൽപ്പെട്ട ഷൈടെക് സ് പ്രദീപൻ , ബദ്റുമായി ആശയ വിനിമയം നടത്തി തന്റെ ബന്ധുവാണെന്നും പറഞ്ഞു. ഉടൻ ബദ്റു പോസ്റ്റിൽ നിന്നും ലഭിച്ച നാസർ കരുളായിയുടെ വാട്സ് ആപ്പ് നമ്പർ വഴി വിവരങ്ങൾ കൈമാറി.



ഇന്ന് വൈകീട്ട് 3.46 ന് സീനയെ X - D 1989 ബാച്ച് കെ എം എച്ച് എസ് ഗ്രൂപ്പിൽ ഉൾപ്പെടുത്തുകയും ചെയ്തു.

സീനയെ കണ്ടെത്താൻ

അത്തോളിയിലെ

ബദ്റു അടക്കമുള്ള സാസ്ക്കാരിക പ്രവർത്തകർ 

ഒരു രാത്രിയും ഒരു പകലും വാർത്ത സോഷ്യൽ മീഡിയയിലൂടെ പ്രചരിപ്പിച്ചു. ഫലം കാണുകയും ചെയ്തു.


സീനയെ കണ്ടെത്തിയതിന്റെ സന്തോഷത്തിലാണ് ഞങ്ങൾ , അതോടൊപ്പം സീനയ്ക്ക് കൂട്ടുകാരെ കാണാൻ കഴിഞ്ഞതിന്റെ സന്തോഷം, എല്ലാവരും ഗ്രൂപ്പിൽ അതിന്റെ ആവേശത്തിലാണ്. അത്തോളി ന്യൂസ് ഫെയ്സ് ബുക്കിനോടും അത്തോളിക്കാരോടും പ്രത്യേകിച്ച് ബദ്റുക്കയോടും ഓരോ മണിക്കൂറിലും ബന്ധപെട്ട അജീഷ് അത്തോളിയോടും കടപ്പെട്ടിരിക്കുന്നു. - നാസർ കരുളായി പറയുന്നു. സൗദി ബിൻ ലാദിൻ കൺസ്ട്രക്ഷൻ കമ്പനിയിൽ ക്വാണ്ടിറ്റി സർവെയറായ നാസർ , 

ജിദ്ദ ഇന്ത്യൻ മീഡിയ ഫോറത്തിലെ അംഗം കൂടിയാണ്.


പത്താം ക്ലാസ് പഠന ശേഷം സീന അത്തോളിയിൽ തിരിച്ചെത്തി.  

വടകര മണിയൂർ 'ഗണേഷി'ൽ ബിസിനസ് കാരനായ പത്മനാഭന്റെ ഭാര്യയാണ് സീന. മക്കൾ യദു പത്മൻ റെയിൽ വേയിൽ ഉദ്യോഗസ്ഥൻ, യാദവ് പത്മൻ , കണ്ണൂർ ഗവ. എഞ്ചിനിയറിംഗ് കോളേജിൽ അവസാന വർഷ ബി ടെക് വിദ്യാർത്ഥിയാണ് . എത്ര സന്തോഷം പറയാൻ വാക്കുകളില്ല. എല്ലാവർക്കും നന്ദി - സീന അത്തോളി ന്യൂസിനോട് പറഞ്ഞു.


ജനുവരി രണ്ടാമത്തെ ആഴ്ചയിൽ 10-D ക്കാർ ഒത്തുകൂടാനാണ് ആലോചിക്കുന്നത്. അന്നേക്ക് ഗൾഫ് രാജ്യങ്ങളിലുള്ളവരെല്ലാം നാട്ടിലേക്ക് വിമാനം കയറാനുള്ള തയാറെടുപ്പിലാണെന്ന് നാസർ കരുളായി അറിയിച്ചു .

Tags:

Recent News