തലക്കുളത്തൂരിൽ ഫണ്ട് വിഭജനത്തിൽ
അവഗണന :
യുഡിഎഫ് മെമ്പർമാർ ഇറങ്ങിപ്പോയി
തലക്കുളത്തൂർ : ഗ്രാമ പഞ്ചായത്തിൽ ഫണ്ട് വിഭജനത്തിൽ യു ഡി എഫ് മെമ്പർമാരോട് കാണിക്കുന്ന അവണനയിൽ പ്രതിഷേധിച്ച് ഭരണസമിതി യോഗത്തിൽ നിന്നും
വിയോജനക്കുറിപ്പ് രേഖപ്പെടുത്തി
യു ഡി എഫ് അംഗങ്ങൾ ഇറങ്ങിപ്പോയി.
തുടർന്ന് പഞ്ചായത്ത് ഓഫീസിനു മുന്നിൽ കുത്തിയിരിപ്പു സമരം നടത്തി. റോഡ് മെയിൻ്റനൻസിൽ കാലപ്പഴക്കം ചെന്നതും ശോചനീയാവാസ്ഥയിലുള്ളതുമായ യുഡിഎഫ് മെമ്പർമാരുടെ വാർഡുകളിലെ റോഡുകൾക്ക് ഫണ്ട് അനുവദിക്കാതെ എൽ ഡി എഫ് മെമ്പർമാരുടെ വാർഡുകളിൽ ശോചനീയാവസ്ഥ ഇല്ലാത്ത നല്ല നിലയിലുള്ള റോഡുകൾക്ക് ഫണ്ട് അനുവദിക്കുന്നതായാണ് ആരോപണം . പഞ്ചായത്തിലെ വികസനകാരങ്ങളിൽ അന്ധമായ രഷ്ട്രീയ വിവേചനം കാണിക്കുന്നത് കാരണം പഞ്ചായത്തിലെ വിവിധ വാർഡുകളിലെ അടിസ്ഥാന വികസന പ്രവർത്തനങ്ങൾ നടത്താൻ കഴിയാതെ
ജനങ്ങൾ ദുരിതമനുഭവിക്കുകയാണ്.
ഫണ്ടുകൾ വീതം വെക്കുമ്പോൾ യാതൊരുമാനദണ്ഡവും പാലിക്കാതെ മുഴുവനും ഇടതുപക്ഷമെമ്പർമാർക്ക് വീതിച്ചു നൽകുകയും മുൻഗണനകൾ അർഹിക്കാത്ത പദ്ധതികൾക്ക് തുക വകയിരുത്തുകയും
കൃത്യമായ ആസൂത്രണവും കാഴ്ചപ്പാടുകളുമില്ലാതെ പദ്ധതികൾ വെച്ച് പാതിവഴിയിലിട്ട് കോടികൾ നഷ്ടപ്പെടുത്തി വികസനമുരടിപ്പ് നേരിടുകയുമാണ് തലക്കുളത്തൂർ ഗ്രാമ പഞ്ചായത്ത് .
എല്ലാ വാർഡുകൾക്കും തുല്യപരിഗണന നൽകി പദ്ധതികൾ നടപ്പിലാക്കണമെന്നും കൃത്യമായ ആസൂത്രണവും കാഴ്ചപ്പാടുമില്ലാതെ ഫണ്ടുകൾ ദുരുപയോഗം ചെയത് പഞ്ചായത്തിൻ്റെ വികസനത്തിന് തടസ സൃഷ്ടിക്കരുതെന്നും
യു ഡി എഫ് മെമ്പർമാർ അവശ്യപ്പെട്ടു. കുത്തിയിരിപ്പു സമരം നടത്തിയ യു ഡി എഫ് മെമ്പർമാർക്ക് അഭിവാദ്യമർപ്പിച്ചുകെണ്ട് യുഡി എഫ് തലക്കുളത്തൂർ പഞ്ചായത്ത് കമ്മറ്റി പഞ്ചായത്ത് ഓഫീസിനു മുന്നിൽ പ്രതിഷേധ സമരം നടത്തി.ദേശീയ കർഷക തൊഴിലാളി ഫെഡറേഷൻ സംസ്ഥാന പ്രസിഡണ്ട് യുവി ദിനേശ്മണി ഉദ്ഘാടനം ചെയ്തു. മുസ്ലീം ലീഗ് തലക്കുളത്തൂർ
പഞ്ചായത്ത് സെക്രട്ടറി ശമുഹമ്മദ് റിയാസ് അദ്ധ്യക്ഷത വഹിച്ചു.
നാഷണൽ ജനതാദൾ ജില്ലാ കമ്മറ്റി അംഗം നൗഷാദ്,
ഡോ: ശ്രീമാനുണ്ണി, അബ്ദുളള,
പഞ്ചായത്ത് മെമ്പർമാരായ
ഒ ജെ ചിന്നമ്മ ടീച്ചർ,
അബ്ദുൾ ജലിൽ,
റസിയ തട്ടാരിയിൽ,
നൗഷാദ്,ഗിരിജ
തുടങ്ങിയവർ സംസാരിച്ചു.
തലക്കുളത്തൂർ മണ്ഡലം കോൺഗ്രസ് പ്രസിഡണ്ട് കെ ബാലൻ സ്വാഗതവും
കോൺഗ്രസ് മണ്ഡലം വൈ: പ്രസിഡണ്ട് ദിനേഷ്
നന്ദിയും പറഞ്ഞു.