അത്തോളി ഗ്രാമപഞ്ചായത്ത് കേരളോത്സവം
ഈ മാസം 15ന് കണ്ണിപ്പൊയിലിൽ
രചന മത്സരങ്ങൾക്കുള്ള അപേക്ഷകൾ നാളെ
6 മണി വരെയും
സ്റ്റേജിനങ്ങളുടെ അപേക്ഷകൾ 11 ന് വൈകിട്ട് 6 മണി വരെയും
അത്തോളി :കേരളോത്സവത്തിന്റെ ഭാഗമായ രചന മത്സരങ്ങളും കായിക മത്സരങ്ങളും എട്ടിന് അത്തോളി ഹൈസ്കൂളിലും സ്റ്റേജ് മത്സരങ്ങൾ 15ന് കണ്ണിപ്പൊയിൽ എടക്കര കൊളക്കാട് യുപി സ്കൂളിലും അരങ്ങേറും. സ്റ്റേജ് മത്സരങ്ങൾ നടക്കുന്ന കണ്ണിപ്പൊയിലിൽ ഇന്ന് വൈകിട്ട് 5 മണിക്ക് പ്രദേശ വാസികളുടെ സ്വാഗത സംഘം ചേരും. രചന മത്സരങ്ങൾക്കുള്ള അപേക്ഷകൾ 6 ന് വൈകിട്ട് 6 മണി വരെ സ്വീകരിക്കും. സ്റ്റേജിനങ്ങളുടെ അപേക്ഷകൾ 11ന് വൈകിട്ട് ആറു വരെ നൽകാം. കലാ മത്സരങ്ങളുടെ അവലോകനം പഞ്ചായത്തിൽ വച്ച് നടത്തിയ കലാ മത്സരം സബ് കമ്മിറ്റി യോഗത്തിൽ നടന്നു.
കലാ വിഭാഗം ചെയർപേഴ്സൺ ഷീബ രാമചന്ദ്രൻ അധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി അധ്യക്ഷ എ എം സരിത, വാർഡ് മെമ്പർ ശാന്തി മാവീട്ടിൽ, ബ്ലോക്ക് യൂത്ത് കോഡിനേറ്റർ ബിനിഷ, കൺവീനർ സുനിൽ കൊളക്കാട്, അജീഷ് അത്തോളി, ഗിരീഷ് ത്രിവേണി,രാജേഷ് കുട്ടാക്കിൽ,ഷീന മനോജ്,എ.കൃഷ്ണൻ, ടി.കെ. സതീഷ് എന്നിവർ പ്രസംഗിച്ചു.
രചന മത്സരങ്ങളുടെ
https://forms.gle/v1qferojRHJviHtX7
സ്റ്റേജ് മത്സരങ്ങളുടെ
https://forms.gle/v1qferojRHJviHtX7