
സംസ്ഥാന ഷൂട്ടിംഗ് ചാമ്പ്യൻഷിപ്പ് : അത്തോളി ഗവ. സ്ക്കൂൾ വിദ്യാർത്ഥിക്ക്
വെങ്കലത്തിളക്കം
അത്തോളി :കാഞ്ഞങ്ങാട് വെച്ച് നടന്ന 50 ആംമത് സംസ്ഥാന ഷൂട്ടിംഗ് ചാമ്പ്യൻഷിപ്പിൽ അത്തോളി ഗവ. ഹൈസ്കൂൾ വിദ്യാർത്ഥിക്ക് ആറ് വെങ്കലം . എട്ടാം ക്ലാസ്സ് വിദ്യാർഥി യോഹാൻ റോയ് യാണ് ആൺ കുട്ടികൾ , ജൂനിയർ - സബ് ജൂനിയർ വിഭാഗങ്ങളിൽ ടീം ഇനത്തിലും വ്യക്തിഗത മത്സരത്തിലുമായി ആറ് വെങ്കല മെഡൽ കരസ്ഥമാക്കിയത്. ആസ്പയറിംഗ് ഷൂട്ടർ എന്ന പദവിയും ട്രിച്ചി യിൽ നടക്കുന്ന സൗത്ത് സോൺ മത്സരത്തിൽ പങ്കെടുക്കാൻ 'യോഗ്യതയും നേടി.കോഴിക്കോട് തൊണ്ടയാട് റൈഫിൾ ക്ലബിൽ കോച്ച് വിപിൻ ദാസിന് കീഴിൽ ആണ് പരിശീലനം നടത്തുന്നത്.