സി ഐ എസ് സി ഇ -  എഫ് സോൺ ചെസ് ടൂർണമെന്റ് തുടങ്ങി  ചെസ് പഠനം ഏകാഗ്രത വർദ്ധിപ്പിക്കുമെന്ന് കെ എ ജോസഫ്
സി ഐ എസ് സി ഇ - എഫ് സോൺ ചെസ് ടൂർണമെന്റ് തുടങ്ങി ചെസ് പഠനം ഏകാഗ്രത വർദ്ധിപ്പിക്കുമെന്ന് കെ എ ജോസഫ്
Atholi News2 Jul5 min

സി ഐ എസ് സി ഇ -

എഫ് സോൺ ചെസ് ടൂർണമെന്റ് തുടങ്ങി

ചെസ് പഠനം ഏകാഗ്രത വർദ്ധിപ്പിക്കുമെന്ന് കെ എ ജോസഫ് 




കോഴിക്കോട് : ചെസ് പഠനം ഏകാഗ്രത വർദ്ധിപ്പിക്കുമെന്ന് ജില്ലാ അത്‌ലറ്റിക്സ് അസോസിയേഷൻ സെക്രട്ടറി

കെ എ ജോസഫ് .


സി ഐ എസ് സി ഇ - കേരള റീജ്യൻ

എഫ് സോൺ ചെസ് ടൂർണമെന്റ് 

കാളൂർ റോഡ് നിർമ്മൽ ഹൃദയ 

സ്കൂൾ ഹാളിൽ 

ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം .


കുട്ടികൾ നന്നായി കളിക്കണം അത് ഏത് ഗെയിം ആയാലും . ഒളിമ്പിക്സിൽ മത്സരിക്കാനല്ല , ആരോഗ്യവും മനസും നന്നാകും . നല്ല ആരോഗ്യമുള്ളവർക്കേ നല്ല മനസ്സും ഉണ്ടാകും. ചെസ് നല്ല പ്ലാനിംഗ് നടത്താനുള്ള ഗെയിം ആണ്. പണ്ട് കാലത്ത് രാജസദസിൽ ചെസ് ബുദ്ധി അളക്കാൻ ഉപയാഗപ്പെടുത്തിയിരുന്നു. ഇന്നത്തെ കാലത്ത് കുട്ടികളിൽ ഏകാഗ്രത വർദ്ധിപ്പിക്കാനും . ഇത് അക്കാദമിക് നിലവാരം മെച്ചപ്പെടുത്താൻ സഹായിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

news image

പ്രിൻസിപ്പൽ എസ് എച്ച് മെർസിലിറ്റ് അധ്യക്ഷത വഹിച്ചു.


സ്റ്റാഫ് സെക്രട്ടറി ബീന ശശിധരൻ , സിസ്റ്റർ റിൻസി മാത്യു എന്നിവർ പ്രസംഗിച്ചു.


മലബാറിലെ 9 സ്കൂളിൽ നിന്നും 122 വിദ്യാർത്ഥികൾ മത്സരിക്കുന്നു.

രാവിലെ 11 ന് ആരംഭിച്ച് വൈകീട്ട് 4 ന് സമാപിക്കും.


ആനന്ദ് ചെസ് അക്കാദമിയുടെ സഹകരണത്തോടെയാണ് ചാമ്പ്യൻഷിപ്പ് സംഘടിപ്പിച്ചത്.

Recent News