ആശാ - അങ്കണവാടി സമരത്തിന് ഐക്യദാർഢ്യം : പഞ്ചായത്ത് ഓഫീസ് ധർണ നടത്തി
അത്തോളി ;സമരം ചെയ്യുന്ന ആശാ വർക്കർമാർക്കും അങ്കണവാടി ജീവനക്കാർക്കും ഐക്യ ദാർഢ്യം പ്രഖ്യാപിച്ചു കൊണ്ട് അത്തോളി മണ്ഡലം കോൺഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച പഞ്ചായത്ത് ഓഫീസ് ധർണ നടത്തി. ദേശീയ കർഷകത്തൊഴിലാളി ഫെഡറേഷൻ സംസ്ഥാന പ്രസിഡൻ്റ് യുവി ദിനേശ് മണി ഉദ്ഘാടനം ചെയ്തു. മണ്ഡലം കോൺഗ്രസ് പ്രസിഡണ്ട് സുനിൽ കൊളക്കാട് അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പ്രസിഡൻ്റ് ജൈസൽ അത്തോളി, രാജേഷ് കൂട്ടാക്കിൽ, പഞ്ചായത്ത് പ്രസിഡൻ്റ്, ബിന്ദു രാജൻ, അഡ്വ.ഷെറി, സുനീഷ് നടുവിലയിൽ, ബാബു കല്ലട എന്നിവർ പ്രസംഗിച്ചു. ഇയ്യാങ്കണ്ടി മുഹമ്മദ്, ടി.പി. ജയപ്രകാശ്, ഷീബ രാമചന്ദ്രൻ, ശാന്തിമാവീട്ടിൽ, കെ.പി സത്യൻ, ടി.പി അശോകൻ, സജ്ന , രമേശ് വലിയാമ്പത്ത് എന്നിവർ നേതൃത്വം നൽകി.