രാജൻ നായരുടെ വേർപാടിൽ പൗരാവലി അനുശോചിച്ചു ;  നഷ്ടമായത് നിഷ്കളങ്കനായ പൊതു പ്രവർത്തകനെന്ന് ഗ്രാമ പഞ്ചാ
രാജൻ നായരുടെ വേർപാടിൽ പൗരാവലി അനുശോചിച്ചു ; നഷ്ടമായത് നിഷ്കളങ്കനായ പൊതു പ്രവർത്തകനെന്ന് ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട്
Atholi News16 Mar5 min

രാജൻ നായരുടെ വേർപാടിൽ പൗരാവലി അനുശോചിച്ചു ;


നഷ്ടമായത് നിഷ്കളങ്കനായ പൊതു പ്രവർത്തകനെന്ന് ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട്



 

അത്തോളി. കൊളക്കാട് തിരുവോത്ത് കണ്ടി ടി.കെ.രാജൻ നായരുടെ നിര്യാണത്തിൽ പൗരാവലി അനുശോചിച്ചു. നിഷ്കളങ്കനായ പൊതു പ്രവർത്തകനായിരുന്നു രാജൻ നായരെന്ന് പഞ്ചായത്ത് പ്രസിഡണ്ട് ബിന്ദു രാജൻ പറഞ്ഞു. ഇടുവല്ലൂർ ശിവക്ഷേത്രക്കമ്മിറ്റിയുടേയും കൊളക്കാട് പാടശേഖര സമിതിയുടെയും സെക്രട്ടറിയായിരുന്നു. കോൺഗ്രസ് അത്തോളി മണ്ഡലം മുൻ ജനറൽ സെക്രട്ടറിയായിരുന്നു. അത്തോളി സഹകരണ ആശുപത്രി മുൻ ഡയറക്ടർ, അരങ്ങത്ത് ഭഗവതി ക്ഷേത്ര കമ്മിറ്റി മുൻ സെക്രട്ടറി, കണ്ണിപ്പൊയിൽ നന്മ ജനശ്രീ സംഘം മുൻ ചെയർമാൻ, കൊളക്കാട് ക്ഷീരോൽപ്പാതക സഹകരണ സംഘം ആദ്യ കാല പ്രവർത്തകൻ, ദർശന ആർട്സ് ആൻഡ് സ്പോർട്സ് സെൻറർ കമ്മിറ്റി അംഗം, കവലായിത്താഴ ചെരട്ടക്കര താഴെ റോഡ് കമ്മിറ്റിയംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു. പുതിയ കുന്നുമ്മൽ മീത്തൽ കുടിവെള്ള പദ്ധതിക്ക് ആവശ്യമായ ടാങ്ക് നിർമിക്കാനുള്ള സ്ഥലം വിട്ടുകൊടുത്തത് രാജൻ നായരായിരുന്നു. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ബിന്ദു രാജൻ അധ്യക്ഷത വഹിച്ചു. മണ്ഡലം കോൺഗ്രസ് പ്രസിഡണ്ട് സുനിൽ കൊളക്കാട് അനുശോചന പ്രമേയം അവതരിപ്പിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡണ്ട് സി.കെ റിജേഷ്, പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷരായ സുനീഷ് നടുവിലയിൽ, 

ഷീബ രാമചന്ദ്രൻ, വാർഡ് മെമ്പർ പി.എം രമ സിപിഎം ബ്രാഞ്ച് സെക്രട്ടറി ശ്രീധരൻ പാലക്കൽ, അത്തോളി സഹകരണ ആശുപത്രി പ്രസിഡൻറ് ബാലകൃഷ്ണൻ, എ. കൃഷ്ണൻ മാസ്റ്റർ, രാജേഷ് കൂട്ടാക്കിൽ അരുൺവാളേരി, സി.ശ്യാംജി, ടി.വി. സുമേഷ് എന്നിവർ പ്രസംഗിച്ചു.എം . കെ രാഘവൻ എം പി വീട്ടിലെത്തി അനുശോചനം അറിയിച്ചു.

Recent News