കണ്ണിപ്പൊയിൽ ദർശന വായനശാലയിൽ പാട്ടും പറച്ചിലും
അത്തോളി : കണ്ണിപ്പൊയിൽ ദർശന വായനശാലയുടെ നേതൃത്വത്തിൽ വായന വാരത്തിൽ പാട്ടും പറച്ചിലും പരിപാടി നടത്തി. ഡോ. എ. സുരേഷ് കുമാർ ഉദ്ഘാടനം ചെയ്തു. സുനിൽ കൊളക്കാട് അധ്യക്ഷത വഹിച്ചു. സുനീഷ് നടുവിലയിൽ, ഉഷ മുരളി, എ.പി. ഷിനി , കെ ആർ സ്വപ്ന എന്നിവർ പ്രസംഗിച്ചു. സന്മയ, അദ്യുത്, വേദലക്ഷ്മി, അളകനന്ദ, പി.സിനു, ഫാത്തിമ മിൻഹ, ദേവശ്രീ, വേദശ്രീ എന്നിവർ പരിപാടികൾ അവതരിപ്പിച്ചു. ടി. കെ സതീഷ് സ്വാഗതവും വി.ജി. ഷൈനിൽ നന്ദിയും പറഞ്ഞു.