"കെൽറ്റ" അധ്യാപക സൗഹൃദ സംഗമവും യാത്രയയപ്പും അനുമോദനവും
കോഴിക്കോട്: ജില്ലയിലെ ഹയർ സെക്കന്ററി വിഭാഗം ഇംഗ്ലീഷ് അധ്യാപകരുടെ കൂട്ടായ്മയായ കോഴിക്കോട് ഇംഗ്ലീഷ് ലാംഗ്വേജ് ടീച്ചേഴ്സ് അസോസിയേഷൻ -
"കെൽറ്റ" അധ്യാപക സൗഹൃദ സംഗമവും യാത്രയയപ്പും അനുമോദനവും സംഘടിപ്പിച്ചു.
ജി.വി.എച്ച്.എസ്.എസ് നടക്കാവിൽ നടന്ന ചടങ്ങ്
പ്രോവിഡൻസ് വിമൻസ് ഓട്ടോണമി കോളജ് ഡയറക്ടറും ഇംഗ്ലീഷ് വിഭാഗം മുൻ മേധാവിയും അസോസിയേറ്റ് പ്രൊഫസറുമായ
ബിന്ദു അമ്മാട്ട് ഉദ്ഘാടനം ചെയ്തു. ചെയർമാൻ നിസാർ ചേലേരി അധ്യക്ഷത വഹിച്ചു. ഹയർ സെക്കന്ററി റീജിനൽ ഡെപ്യൂട്ടി ഡയറക്ടർ എം. സന്തോഷ് കുമാർ മുഖ്യ പ്രഭാഷണം നടത്തി. യാത്രയയപ്പ് സമ്മേളനത്തിൽ സുബ്ബുകൃഷ്ണൻ.ആർ.എൻ, നസീമ.പി.എം, രാധാകൃഷ്ണൻ. സി.കെ, അബ്ദുൾ റഹിം ഓണത്ത്, തമ്പാൻ തോമസ്. സി, സലീം.എം.പി എന്നീ അധ്യാപകർക്ക് ഉപഹാരങ്ങൾ നൽകി. ഡോക്ടറൽ ഡിഗ്രി കരസ്ഥമാക്കിയ ജി.എച്ച്.എസ്.എസ് കുറ്റ്യാടിയിലെ ഡോ.റജുല, വി.വി , മേപ്പയിൽ ഗവൺമെന്റ് സംസ്കൃതം ഹയർ സെക്കന്ററി സ്കൂളിലെ ഡോ.രജില. കെ.ടി.കെ, "ആശ", "അകനിലാവ്", "ഇഷ്ടവസന്തം" എന്നീ മ്യൂസിക് വീഡിയോകളുടെ ഗാനരചനയ്ക്ക് അവാർഡ് നേടിയ ജി.എച്ച്.എസ് കോക്കല്ലൂരിലെ മുഹമ്മദ് .സി അച്ചിയത്ത്, പുസ്തക രചയിതാവ് ആയിഷ അലിഷ്ബ
എന്നിവരെ ഉപഹാരങ്ങൾ നൽകി ആദരിച്ചു. സന്നദ്ധ സേവകരായി ജില്ലയിലെ വിവിധ സ്കൂളുകളിൽ ചെന്ന് പൊതു പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന കുട്ടികൾക്ക് ഇംഗ്ലീഷിൽ കെൽറ്റ എഡ്ജ് മൊഡ്യൂൾ ഉപയോഗപ്പെടുത്തി പ്രത്യേക ക്ലാസ്സുകൾ എടുത്ത അധ്യാപകരെ ഉപഹാരം നൽകി ആദരിച്ചു.
കൺവീനർ എം.സുനിൽ സ്വാഗതം പറഞ്ഞു.
.നടക്കാവ് സ്കൂൾ പ്രിൻസിപ്പൽ ഗിരീഷ് കുമാർ. കെ , കൃസ്റ്റ്യൻ കോളജ് സ്കൂൾ പ്രിൻസിപ്പൽ ബിന്ദ്യ , രാമചന്ദ്രൻ , സിദ്ദിഖ് ,
ഡോ.റജുല. വി.വി, സുഭാഷ് കുമാർ എന്നിവർ സംസാരിച്ചു. യാത്രയയപ്പ് ഏറ്റുവാങ്ങിയവർ മറുപടി പ്രസംഗം നടത്തി. വിവിധ കലാപരിപാടികളും ഒരുമിച്ചു ചേർന്നുള്ള ഉച്ച ഭക്ഷണവും ഫോട്ടോ സെഷനും സൗഹൃദ സംഗമ പരിപാടിയുടെ ഭാഗമായി നടന്നു.