അമേരിക്കാസ് മാസ്റ്റേർസ് സൂപ്പർ ലീഗ് ഫുട്ബോൾ ടൂർണ്ണമെൻ്റ്; കൂട്ട ഓട്ടം സംഘടിപ്പിച്ചു
അമേരിക്കാസ് മാസ്റ്റേർസ് സൂപ്പർ ലീഗ് ഫുട്ബോൾ ടൂർണ്ണമെൻ്റ്; കൂട്ട ഓട്ടം സംഘടിപ്പിച്ചു
Atholi NewsInvalid Date5 min

അമേരിക്കാസ്

മാസ്റ്റേർസ് സൂപ്പർ ലീഗ് ഫുട്ബോൾ ടൂർണ്ണമെൻ്റ്;

കൂട്ട ഓട്ടം സംഘടിപ്പിച്ചു 




കോഴിക്കോട് : കേരള മാസ്റ്റേർസ് ഫുട്ബോൾ ക്ലബിൻ്റെ നേതൃത്വത്തിൽ 21 ന് ( ഞായറാഴ്ച ) മെഡിക്കൽ കോളേജ് ഗ്രൗണ്ടിൽ ആരംഭിക്കുന്ന ഏഴാമത് അമേരിക്കാസ് മാസ്റ്റേർസ് 

സൂപ്പർ ലീഗ് ഫുട്ബോൾ മത്സരത്തിന് മുന്നോടിയായി ലഹരിക്കെതിരെ ബോധവൽക്കരണവുമായി കൂട്ട ഓട്ടം സംഘടിപ്പിച്ചു. " സെ നോ ടു ഡ്രഗ്സ് സെ യെസ് ടു ഫുട്ബാൾ " എന്ന മുദ്രാവാക്യം ഉയർത്തി

സൗത്ത് ബീച്ചിന് മുന്നിൽ നിന്നും ആരംഭിച്ച കൂട്ട ഓട്ടം അമേരിക്കാസ് വാട്ടർ സൊലൂഷൻസ് മാനേജിംഗ് ഡയറക്ടർ മുബാറക് കാക്കു ഫ്ലാഗ് ഓഫ് ചെയ്തു. 

ടൂർണമെൻ്റ് കൺവീനർ സുനിൽ മാധവ് അധ്യക്ഷത വഹിച്ചു.നിയുക്ത കോർപ്പറേഷൻ കൗൺസിലർ സഫറി വെള്ളയിൽ മുഖ്യാതിഥിയായി.

സിവിൽ എക്സൈസ് ഓഫീസർ വി വി വിനു ക്ലാസെടുത്തു.

ക്ലബ് സ്ഥാപകൻ

എൻ കെ അൻവർ ,

കേരള മാസ്റ്റേർസ് ഫുട്ബാൾ ക്ലബ് പ്രസിഡൻ്റ് സലീം പന്തീരാങ്കാവ് വൈസ് ചെയർമാൻ ഷമീം റാസാ എന്നിവർ പ്രസംഗിച്ചു. 

കൂട്ട ഓട്ടം ബീച്ച് ഓപ്പൺ സ്റ്റേജിന് സമീപം സമാപിച്ചു. 14 ദിവസങ്ങളിലായി വൈകിട്ട് 5.30 മുതൽ രാത്രി 8.30 വരെ, രണ്ട് മാച്ച് വീതം മത്സരം നടക്കും . ജനുവരി 2 ന് സെമിയും 4 ന് ഫൈനൽ റൗണ്ട് മത്സരവും നടക്കും.




ഫോട്ടോ ക്യാപ്ഷൻ :സെ നോ ടു ഡ്രഗ്സ് സെ യെസ് ടു ഫുട്ബാൾ എന്ന മുദ്രാവാക്യം ഉയർത്തി

സൗത്ത് ബീച്ചിന് മുന്നിൽ നിന്നും ആരംഭിച്ച കൂട്ട ഓട്ടം അമേരിക്കാസ് വാട്ടർ സൊലൂഷൻസ് മാനേജിംഗ് ഡയറക്ടർ മുബാറക് കാക്കു ഫ്ലാഗ് ഓഫ് ചെയ്യുന്നു.

നിയുക്ത കോർപ്പറേഷൻ കൗൺസിലർ സഫറി വെള്ളയിൽ, സലീം പന്തീരാങ്കാവ്,

എൻ കെ അൻവർ , സുനിൽ മാധവ് ,

 ഷമീം റാസാ എന്നിവർ സമീപം

Recent News

തദ്ദേശതിരഞ്ഞെടുപ്പ്: ഉച്ചവരെ അത്തോളിയിൽ   48.47 ഉം ഉള്ളിയേരിയിൽ  47.64 ഉം ശതമാനം വോട്ട് രേഖപ്പെടുത്ത
തദ്ദേശതിരഞ്ഞെടുപ്പ്: ഉച്ചവരെ അത്തോളിയിൽ 48.47 ഉം ഉള്ളിയേരിയിൽ 47.64 ഉം ശതമാനം വോട്ട് രേഖപ്പെടുത്തി (സമയം : 12.50 pm ) ജില്ലയിൽ പോളിംഗ് 50 ശതമാനം പിന്നിട്ടു. നിലവിലെ പോളിംഗ് - 50.23% സമയം 1.08 pm 01- അഴിയൂര്‍ - 49.01 02- എടച്ചേരി- 52.39 03- നാദാപുരം- 46.08 04- കായക്കൊടി- 43.03 05- മൊകേരി- 44.4 06- പേരാമ്പ്ര- 46.08 07- മേപ്പയ്യൂര്‍- 48.88 08- ഉള്ള്യേരി- 47.64 09- പനങ്ങാട്-45.82 10- പുതുപ്പാടി- 44.54 11- താമരശ്ശേരി- 48.16 12- കോടഞ്ചേരി- 42.62 13- കാരശ്ശേരി- 46.33 14- ഓമശ്ശേരി- 48.82 15- ചാത്തമംഗലം- 47.57 16- പന്തീരങ്കാവ്- 47.68 17- കടലുണ്ടി- 45.88 18- കുന്ദമംഗലം- 45.62 19- കക്കോടി- 52.47 20- ചേളന്നൂര്‍- 51.28 21- നരിക്കുനി- 47.4 22- ബാലുശ്ശേരി- 48.23 23- കാക്കൂര്‍- 48.1 24- അത്തോളി- 48.47 25- അരിക്കുളം- 45.85 26- പയ്യോളി അങ്ങാടി-47.87 27- മണിയൂര്‍- 50.67 28- ചോറോട്- 51.07
Atholi News11 Dec