അത്തോളിയിൽ മഴയിൽ വീടിന് മുകളിലേക്ക് മണ്ണിടിഞ്ഞു', മണ്ണ് നീക്കം ചെയ്യാൻ സന്നദ്ധ പ്രവർത്തകർക്കൊപ്പം വാർഡ് മെമ്പറും !
സ്വന്തം ലേഖകൻ
അത്തോളി :മഴയിൽ മതിലിടിഞ്ഞ് വീടിന്മേൽ വീണ മണ്ണ് നീക്കാൻ വാർഡ് മെമ്പർ രംഗത്ത്.
കൊളക്കാട് കണ്ണിപ്പൊയിൽ ചെറിയ കണ്ടോത്ത് ബീരാൻ കോയയുടെ വീടിന് മുകളിലേക്ക് മഴയിൽ മതിലിടിഞ്ഞ് വീണ മണ്ണ് അത്തോളി പഞ്ചായത്ത് വാർഡ് മെമ്പറും സ്ഥിരം സമിതി അധ്യക്ഷനുമായ സുനീഷ് നടുവിലയുടെ നേതൃത്വത്തിലാണ് എടുത്തു മാറ്റിയത് .
വീടിന് പിറകിലേക്ക് റോഡ് സൗകര്യമില്ലാത്തതിനാൽ അർബാനയുപയോഗിച്ചാണ് മണ്ണ് നീക്കം ചെയ്ത് . മണ്ണ് ഇടിഞ്ഞ് വീണ് വീടിൻ്റെ കക്കൂസിൻ്റെ വാതിൽ അടഞ്ഞു പോയിട്ടുണ്ട്. യൂത്ത് കെയർ, വൈറ്റ് ഗാർഡ് ടീമാണ് മണ്ണെടുത്തു മാറ്റാൻ സഹായിച്ചത്. യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡൻ്റ് താരീഖ് അത്തോളി,
കെ എസ് യു ജില്ലാ ജന. സെക്രട്ടറി ബിബിൽ കല്ലട, നിസാർ കൊളക്കാട്, വൈറ്റ് ഗാർഡ് എ.പി. സിറാജ്, വി.കെ.കമറുദ്ദീൻ എന്നിവരാണ് സേവനത്തിനെത്തിയത്