അത്തോളി ന്യൂസിന് ആദരം
മോഷ്ടാക്കളെ 24 മണിക്കൂറിനകം പിടികൂടി ;
പോലീസിനും മാധ്യമ ഇടപെടലിനും
വി കെയറിന്റെ ആദരം
അത്തോളി :ഉള്ളിയേരി ആനവാതിലിൽ വി കെയർ പോളിക്ലിനിക്കിൽ മോഷണം നടന്ന് 24 മണിക്കൂറിനകം മോഷ്ടാക്കളെ പിടികൂടിയ അത്തോളി പോലീസ് സേനയ്ക്കും ഇതിനായി മാധ്യമ ഇടപെടൽ നടത്തിയവർക്കും വി കെയർ ഹെൽത്ത് ഗ്രൂപ്പ് ആദരവ് നൽകി.
പോലീസ് സ്റ്റേഷനിൽ നടന്ന ചടങ്ങിൽ
വി കെയർ ഹെൽത്ത് ഗ്രൂപ്പ് സി ഇ ഒ ബഷീർ പാടത്തൊടിയിൽ നിന്നും അത്തോളി പോലീസ് സേനയ്ക്ക് വേണ്ടി ഇൻസ്പക്ടർ ഓഫ് പോലീസ് പി കെ ജിതേഷ് ആദരവ് ഏറ്റുവാങ്ങി.
ഓൺ ലൈൻ പത്രം അത്തോളി ന്യൂസിന് വേണ്ടി റിപ്പോർട്ടർ ആവണി അജീഷിനെയും , പത്ര പ്രവർത്തകൻ രാധാകൃഷ്ണൻ ഒള്ളൂരിനെയും ആദരിച്ചു.
എസ് ഐ മാരായ ആർ രാജീവ്, മുഹമ്മദലി, സി പി ഒ മാരായ കെ എം അനീഷ്, കെ വി പ്രവീൺ , എം എം പ്രസാദ്, പി ടി രതീഷ് , കെ ഷിനിൽ എന്നിവരും മൊമെന്റോ ഏറ്റുവാങ്ങി.
പ്രസ് ഫോറം പ്രസിഡന്റ് സുനിൽ കൊളക്കാട്,
വി കെയർ പാർട്ടണർമാരായ മമ്മു ഷമ്മാസ് , സി കെ ഫൈസൽ, ജനറൽ മാനേജർ ഉണ്ണി ജിജീഷ് , നഴ്സിംഗ് എച്ച് ഒ ഡി മാരായ ശ്രീലത രാജൻ , ബബിന ഷാജി എന്നിവർ സന്നിഹിതരായി.
വാർത്ത നൽകി മണിക്കൂറുകൾക്കകം സി ഐ പി കെ ജിതേഷ് അന്വേഷണം ഉദ്യോഗസ്ഥരെ നിയോഗിച്ചു.
ഇക്കഴിഞ്ഞ ജൂൺ 11ന് പുലർച്ചെയായിരുന്നു കേസിനസ്പദമായ സംഭവം.12 ന് രാവിലെ ക്ലിനിക്ക് തുറക്കാൻ എത്തിയപ്പോൾ പൂട്ട് തകർത്ത് കള്ളൻ അകത്ത് കയറി പണം എടുത്ത് കടന്ന് ഓടി മറയുകയായിരുന്നു.
പ്രതികൾ ഹെൽമെറ്റും മഴ കോട്ടും ധരിച്ചതിനാൽ സി സി ടി വി ദൃശ്യത്തിൽ ആളെ തിരിച്ചറിയാൻ ആയില്ല.സി സി ടി വി യിൽ കുറച്ചകലെ നിർത്തിയിട്ട ബൈക്കിന്റെ നമ്പർ പ്രതികളിലേക്ക് എത്തുകയായിരുന്നു.പ്രതികളായ അബ്ദുൽ മാലിക്ക്, എം കിഷോർ എന്നിവർ തുടർന്ന് റിമാന്റിലായി.
ഫോട്ടോ: വി കെയർ ഹെൽത്ത് ഗ്രൂപ്പ് സി ഇ ഒ ബഷീർ പാടത്തൊടിയിൽ നിന്നും അത്തോളി ന്യൂസിന് വേണ്ടി റിപ്പോർട്ടർ ആവണി അജീഷ് ഉപഹാരം ഏറ്റു വാങ്ങുന്നു.