വന്യ ജീവി ആക്രമണം :താമരശ്ശേരി രൂപത കത്തോലിക്ക കോൺഗ്രസിന്റെ നേതൃത്വത്തിൽ സാരിവേലി സമരം ;
നാളെ താമരശ്ശേരിയിൽ
താമരശ്ശേരി:വന്യമൃഗങ്ങളെ വനാതിർത്തിയിൽ തടയുന്നതിന് ആവശ്യമായ സൗരവേലി ഉടൻ നിർമ്മിക്കുമെന്ന് മന്ത്രി ഉറപ്പുനൽകി രണ്ടുവർഷം കഴിഞ്ഞിട്ടും വാക്ക് പാലിക്കാത്തതിൽ പ്രതിഷേധിച്ച് വനം- വന്യജീവി വകുപ്പിനും, സർക്കാരിനുമെതിരെ താമരശ്ശേരി രൂപത കത്തോലിക്ക കോൺഗ്രസിന്റെ നേതൃത്വത്തിൽ വിവിധ രൂപതാ സംഘടനകളുടെ ആഭിമുഖ്യത്തിൽ താമരശ്ശേരിയിൽ
ശനിയാഴ്ച ( നാളെ )
സാരിവേലി സമരം സംഘടിപ്പിക്കുന്നു.
രാവിലെ 10 ന് താമരശ്ശേരി പഴയ ബസ്റ്റാൻഡ് പരിസരത്തുനിന്ന് തുടങ്ങി ഫോറസ്റ്റ് റേഞ്ച് ഓഫീസിലേക്ക് നടത്തുന്ന
അതിജീവന പ്രതിഷേധ റാലിയും ധർണ്ണയും താമരശേരി രൂപത മെത്രാൻ മാർ
റിമിജിയോസ് ഇഞ്ചനാനിയൽ ഉദ്ഘാടനം ചെയ്യും.
കത്തോലിക്കാ കോൺഗ്രസ് രൂപത പ്രസിഡണ്ട് ഡോക്ടർ ചാക്കോകാളം പറമ്പിൽ, ഡയറക്ടർ ഫാദർ സബിൻ തൂമള്ളിൽ, സെക്രട്ടറി ഷാജി കണ്ടത്തിൽ സംഘാടകസമിതി ഭാരവാഹികളായ ജോബിഷ് തുണ്ടത്തിൽ, ഷിനോയി അടയ്ക്കപ്പാറ ജോസഫ് പുലക്കുടി, ജോസഫ് ആലവേലിൽ, രാജു മംഗലശ്ശേരി, വിൻസൻറ് പൊട്ടനാനിയിൽ,
ഫാദർ കുര്യാക്കോസ് ഐകുളമ്പിൽ, തോമസ് നാഗ പറമ്പിൽ, ഫാ.അഭിലാഷ ചിലമ്പിക്കുന്നേൽ , ഫാദർ സൈമൺ കിഴക്കേ കുന്നേൽ, മറ്റു രൂപത, മേഖല,യൂണിറ്റ് ഭാരവാഹികൾ തുടങ്ങിയവർ പ്രസംഗിക്കും.
താമരശ്ശേരി,കോടഞ്ചേരി, തിരുവമ്പാടി പാറോപ്പടി മേഖലകളിലെ വിവിധ യൂണിറ്റുകളിൽ നിന്ന് എത്തുന്നവർ അതിജീവനപ്രതിഷേധ റാലിയിൽ അണിചേരും. വന്യ മൃഗ ആക്രമണ ദുരന്തത്തിനെതിരെ പ്രതീകാത്മകമായി സാരിവേലി കെട്ടി പ്രതിജ്ഞ ചൊല്ലി പ്രമേയം അവതരിപ്പിക്കും.
വനത്തിനുള്ളിൽ തേക്കടക്കമുള്ള തോട്ടങ്ങൾ വെച്ചുപിടിപ്പിച്ചും ഖനനം പോലും അനുവദിച്ചും മൃഗങ്ങളെ ജനവാസ കേന്ദ്രങ്ങളിലേക്ക് ഇറക്കിവിട്ട് മനുഷ്യനെ കുടിയിറക്കാൻ ശ്രമിക്കുന്ന കാട്ടു നീതിക്കെതിരെയാണ് "ഞങ്ങൾക്ക് ഇവിടെ ജീവിക്കണം" എന്ന മുദ്രാവാക്യം ഉയർത്തിപ്പിടിച്ചുകൊണ്ട് സൗരവേലി വഞ്ചനക്കെതിരെ സാരിവേലി സമരപരമ്പരയുമായി കത്തോലിക്കാ കോൺഗ്രസ് മുൻപോട്ട് പോകുന്നതെന്ന് ഡോ ചാക്കോ
കാളംപറമ്പിൽ പറഞ്ഞു.