ഡോ. കുഞ്ഞാലിയുടെ ആത്മകഥ :"ഡോക്ടര്‍ ഹാര്‍ട്ട് " പുസ്തക പ്രകാശനം ജൂൺ 17ന്
ഡോ. കുഞ്ഞാലിയുടെ ആത്മകഥ :"ഡോക്ടര്‍ ഹാര്‍ട്ട് " പുസ്തക പ്രകാശനം ജൂൺ 17ന്
Atholi News14 Jun5 min

ഡോ. കുഞ്ഞാലിയുടെ ആത്മകഥ :"ഡോക്ടര്‍ ഹാര്‍ട്ട് " പുസ്തക പ്രകാശനം ജൂൺ 17ന്




കോഴിക്കോട്: രാജ്യത്തെ മുന്‍നിര കാര്‍ഡിയോളജിസ്റ്റുകളിലൊരാളായ ഡോ.കെ.കുഞ്ഞാലിയുടെ ആത്മകഥ 'ഡോ.ഹാര്‍ട്ടി' ന്റെ പ്രകാശനം ജൂൺ 16 ന് ചൊവ്വാഴ്ച

വൈകിട്ട് 3.30ന് ഹോട്ടല്‍ ടിയാരയില്‍ വെച്ച് നടക്കുമെന്ന് 

സ്വാഗത സംഘം ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.ഗോവ ഗവര്‍ണര്‍ പി.എസ്.ശ്രീധരന്‍പിള്ള പ്രകാശനം നിര്‍വ്വഹിക്കും. പ്രതിപക്ഷ ഉപനേതാവ് പി.കെ.കുഞ്ഞാലിക്കുട്ടി പുസ്തകം ഏറ്റുവാങ്ങും. ഡോ.പി.കെ.അശോകന്‍ അധ്യക്ഷത വഹിക്കും. എ.കെ.എം.അഷ്റഫ് എം.എല്‍.എ, 

മലബാര്‍ ഗോൾഡ് ചെയര്‍മാന്‍ എം.പി.അഹമ്മദ്, റോട്ടറി ഡിസ്ട്രിക്ട് ഗവര്‍ണര്‍ ഡോ.സന്തോഷ് ശ്രീധര്‍, കെ.എം.സി.ടി ചെയര്‍മാന്‍ ഡോ.കെ.മൊയ്തു, റോട്ടറി ക്ലബ്ബ് കാലിക്കറ്റ് പ്രസിഡണ്ട് അഡ്വ.എടത്തൊടി രാധാകൃഷ്ണന്‍, പ്രൊഫ.മുഹമ്മദ് ഹസന്‍, 

മലബാര്‍ ഹോസ്പിറ്റല്‍ മാനേജിംഗ് ഡയറക്ടര്‍ ഡോ.മിലിമോണി, ഐഎംഎ കാലിക്കറ്റ് ചാപ്റ്റര്‍ പ്രസിഡണ്ട് ഡോ.ശങ്കര്‍ മഹാദേവന്‍ തുടങ്ങിയവർ ആശംസകള്‍ നേരും. സ്വാഗത സംഘം ട്രഷറര്‍ എം.വി.കുഞ്ഞാമു പൊന്നാടയണിയിക്കും. പി.ടി.നിസാര്‍ പുസ്തക പരിചയം നടത്തും. ഗ്രന്ഥകര്‍ത്താവിനെ റംസി ഇസ്മയില്‍ പരിചയപ്പെടുത്തും. കേരള ഹാര്‍ട്ട് കെയര്‍ സൊസൈറ്റി ജന.സെക്രട്ടറിയും, സ്വാഗത സംഘം വൈസ് ചെയര്‍മാനുമായ ആര്‍.ജയന്ത്കുമാര്‍ സ്വാഗതവും

സ്വാഗത സംഘം വൈസ് ചെയര്‍മാന്‍ എന്‍.സി.അബ്ദുള്ളക്കോയ നന്ദിയും പറയും. വാര്‍ത്താ

സമ്മേളനത്തില്‍ ചെയർമാൻ ഡോ.പി.കെ.അശോകന്‍ , ട്രഷറർ എം.വി.കുഞ്ഞാമു,

ജന.കണ്‍വീനര്‍,എം.പി.ഇമ്പിച്ചമ്മത് , എം.സി.റംസി ഇസ്മായില്‍,വൈസ് ചെയര്‍മാന്‍ ആര്‍.ജയന്ത്കുമാര്‍ എന്നിവര്‍ പങ്കെടുത്തു.

Recent News

തദ്ദേശതിരഞ്ഞെടുപ്പ്: ഉച്ചവരെ അത്തോളിയിൽ   48.47 ഉം ഉള്ളിയേരിയിൽ  47.64 ഉം ശതമാനം വോട്ട് രേഖപ്പെടുത്ത
തദ്ദേശതിരഞ്ഞെടുപ്പ്: ഉച്ചവരെ അത്തോളിയിൽ 48.47 ഉം ഉള്ളിയേരിയിൽ 47.64 ഉം ശതമാനം വോട്ട് രേഖപ്പെടുത്തി (സമയം : 12.50 pm ) ജില്ലയിൽ പോളിംഗ് 50 ശതമാനം പിന്നിട്ടു. നിലവിലെ പോളിംഗ് - 50.23% സമയം 1.08 pm 01- അഴിയൂര്‍ - 49.01 02- എടച്ചേരി- 52.39 03- നാദാപുരം- 46.08 04- കായക്കൊടി- 43.03 05- മൊകേരി- 44.4 06- പേരാമ്പ്ര- 46.08 07- മേപ്പയ്യൂര്‍- 48.88 08- ഉള്ള്യേരി- 47.64 09- പനങ്ങാട്-45.82 10- പുതുപ്പാടി- 44.54 11- താമരശ്ശേരി- 48.16 12- കോടഞ്ചേരി- 42.62 13- കാരശ്ശേരി- 46.33 14- ഓമശ്ശേരി- 48.82 15- ചാത്തമംഗലം- 47.57 16- പന്തീരങ്കാവ്- 47.68 17- കടലുണ്ടി- 45.88 18- കുന്ദമംഗലം- 45.62 19- കക്കോടി- 52.47 20- ചേളന്നൂര്‍- 51.28 21- നരിക്കുനി- 47.4 22- ബാലുശ്ശേരി- 48.23 23- കാക്കൂര്‍- 48.1 24- അത്തോളി- 48.47 25- അരിക്കുളം- 45.85 26- പയ്യോളി അങ്ങാടി-47.87 27- മണിയൂര്‍- 50.67 28- ചോറോട്- 51.07
Atholi News11 Dec