വിജയികളെ അനുമോദിച്ചു
അത്തോളി : കണ്ണിപ്പൊയിൽ നന്മ ജനശ്രീ സംഘം എസ്എസ്എൽസി വിജയികളെ അനുമോദിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് സി.കെ. റിജേഷ് ഉദ്ഘാടനം ചെയ്തു. സംഘം ചെയർമാൻ ഉഷാ സുനിൽ അധ്യക്ഷതവഹിച്ചു. സി. പവൻ, സിദ്ധാർത്ഥ് അനിൽ, റിസിൻ മെഹ്റാൻ എന്നിവർക്ക് ഉപഹാരങ്ങൾ നൽകി. ജനശ്രീ സംസ്ഥാന സമിതി അംഗം സുനിൽ കൊളക്കാട്, മണ്ഡലം ചെയർമാൻ അരുൺവാളേരി, പ്രീതി സുനീഷ്, ഇ.രോഷ്നി, ജിതേഷ് ചൈതന്യ, ടി.കെ.സതീഷ്, ഷിനി ജിതേഷ് എന്നിവർ പ്രസംഗിച്ചു.