അത്തോളിയിൽ പ്രതിഷേധമിരമ്പി ; പോലീസുകാർക്ക് ക്രിമിനൽ പട്ടം തരാമെന്ന്
ഡി സി സി പ്രസിഡന്റ്
അത്തോളി :കോൺഗ്രസ് പ്രവർത്തകർ അത്തോളി പോലീസ് സ്റ്റേഷനിലേക്ക് നടത്തിയ പ്രതിഷേധ മാർച്ചിന് നേരെ പോലീസ് നടത്തിയ അതിക്രമത്തിലും പോലീസ് അറസ്റ്റ് ചെയ്ത് ജയിലിൽ അടച്ച ഉള്ളിയേരി മണ്ഡലം കോൺഗ്രസ് ജനറൽ സെക്രട്ടറി ലിനീഷ് കുന്നത്തറ യുടെ അമ്മയുടെ മരണത്തിൽ ഉത്തരവാദി പോലീസ് ആണെന്ന് ആരോപിച്ചും പ്രതിഷേധ റാലിയും സംഘടിപ്പിച്ചു.
ബാലുശ്ശേരി-നടുവണ്ണൂർ കോൺഗ്രസ് ബ്ലോക്ക് കമ്മിറ്റി കമ്മിറ്റികളുടെ നേതൃത്വത്തിൽ
അത്താണിയിലേക്ക് നടത്തിയ പ്രതിഷേധ റാലിയും പൊതുയോഗത്തിലും
നൂറുകണക്കിന് പ്രവർത്തകർ പങ്കെടുത്തു.
പോലീസ് നിലപാടിനെതിരെ പ്രവർത്തകരുടെ പ്രതിഷേധം റാലിയിൽ അലയടിച്ചു.
നവകേരള സദസിൽ പ്രകടനം കാഴ്ചവെച്ച പോലീസുകാർക്ക് കോൺഗ്രസ് നൽകുന്നത് ക്രിമിനൽ പട്ടമാണെന്ന് പൊതു യോഗം ഉദ്ഘാടനം ചെയ്ത് ജില്ല കോൺഗ്രസ് അധ്യക്ഷൻ അഡ്വ.കെ പ്രവീൺ കുമാർ പറഞ്ഞു.
കോൺഗ്രസുകാർക്കെതിരെ ഇനിയും കളളക്കേസെടുക്കാനാണ് പോലീസിന്റെ ഭാവമെങ്കിൽ ആ പോലീസിന്റെ വീട് കോൺഗ്രസുകാർ ഉപരോധിക്കും. അത് ഡി വൈ എഫ് ഐ ക്കാരെ പോലെ അക്രമത്തിലൂടെയോ ബോബെറിഞ്ഞോ അല്ല കണ്ഠ ബലത്തിലൂടെയാകും പ്രതികരിക്കുക . ഒരു ഭാഗത്ത് പോലീസിന്റെ അക്രമം മറുഭാഗത്ത് ഗുഢകളുടെ അക്രമം . കേരളം ഇതെങ്ങോട്ടാണ് പോകുന്നതെന്ന് പ്രവീൺ കുമാർ ചോദിച്ചു.
നടുവണ്ണൂർ ബ്ലോക്ക് കോൺഗ്രസ്സ് പ്രസിഡന്റ്
കെ രാജീവൻ നടുവണ്ണൂർ അധ്യക്ഷത വഹിച്ചു.നിജേഷ് അരവിന്ദ്,എൻ എസ് യു ഐ ദേശീയ ജനറൽ സെക്രട്ടറി
കെഎം അഭിജിത്,
കെ രാമചന്ദ്രൻ മാസ്റ്റർ, കെ ബാലകൃഷ്ണൻ കിടാവ്, കെഎം ഉമ്മർ.,
അബ്‌ദുൾ സമദ്, ടി ഗണേഷ് ബാബു,
ടിഎം വരുൺകുമാർ എം ടി മധു എന്നിവർ സംസാരിച്ചു.
അത്തോളി പെട്രോൾ പമ്പിനടുത്ത് നിന്നാരംഭിച്ച
റാലിക്ക് എം.കെ. രാഘവൻ എംപി, ഡിസിസി പ്രസിഡൻറ് പ്രവീൺകുമാർ,
എൻ എസ് യു ദേശീയ സെക്രട്ടറി കെ. എം. അഭിജിത്ത് കെ.പി സി സി അംഗങ്ങളായ കെ.രാമചന്ദ്രൻ, കെ.ഉമ്മർ, ബാലകൃഷ്ണൻ കിടാവ്, ഡിസിസി സെക്രട്ടറി നിജേഷ് അരവിന്ദ്, ട്രഷറർ ടി.ഗണേശ് ബാബു, കെ.അബ്ദുൾ സമദ്, യുഡിഎഫ് ബ്ലോക്ക് ചെയർമാൻ മുരളീധരൻ നമ്പൂതിരി, ബ്ലോക്ക് പ്രസിഡണ്ട് കെ. രാജീവൻ, ടി.എം.വരുൺ , ശ്രീധരൻ പാലയാട്, കെ.വിജയലക്ഷ്മി, ഇയ്യാങ്കണ്ടി മുഹമ്മദ് എന്നിവർ നേതൃത്വം നൽകി.