സ്വർണാഭരണം കളഞ്ഞ് കിട്ടി ;
ഉടമസ്ഥർ തെളിവ് സഹിതം എത്തിയാൽ കൈമാറും
അത്തോളി :ചീക്കിലോട് സ്വദേശിയായ
വീട്ടമ്മയ്ക്ക് ബസ് യാത്രക്കിടയിൽ സ്വർണാഭരണം
കളഞ്ഞ് കിട്ടി.
ഇക്കഴിഞ്ഞ ശനിയാഴ്ച ( 14- 9- 2024 ) വൈകീട്ട് 6 മണിയോടെ
കോഴിക്കോട് -അത്തോളി- ചീക്കിലോട് തമ്പുരാൻ ബസിൽ വെച്ചാണ് സംഭവം.
സാധന സാമഗ്രികൾ അടങ്ങിയ ബാഗിൽ സ്വർണാഭരണം കുടുങ്ങി കിടന്നതായി ശ്രദ്ധയിൽപ്പെട്ടു.
ബസിൽ തിരക്കായതിനാൽ വേഗം സ്റ്റോപ്പിൽ ഇറങ്ങി , വീട്ടിൽ എത്തി പരിശോധിച്ചപ്പോഴാണ് സ്വർണമാണെന്ന് തിരിച്ചറിഞ്ഞതെന്ന് വീട്ടമ്മ പറഞ്ഞു.
ഉടമസ്ഥർ തെളിവ്
സഹിതം
ഫോൺ :96451 09730 വിളിച്ചാൽ ആഭരണം നേരിട്ട് കൈമാറാമെന്ന് വീട്ടമ്മ അത്തോളി ന്യൂസിനെ അറിയിച്ചു.