വോട്ട് മാറി ചെയ്തു; ഒരു വോട്ട് അസാധു  അത്തോളി പഞ്ചായത്ത്  പ്രസിഡന്റ് തെരുഞ്ഞെടുപ്പ് ഇങ്ങിനെ ! ബിന്ദു
വോട്ട് മാറി ചെയ്തു; ഒരു വോട്ട് അസാധു അത്തോളി പഞ്ചായത്ത് പ്രസിഡന്റ് തെരുഞ്ഞെടുപ്പ് ഇങ്ങിനെ ! ബിന്ദു രാജൻ മലയിൽ പ്രസിഡന്റായി ചുമതലയേറ്റു.
Atholi News14 Jul5 min

വോട്ട് മാറി ചെയ്തു; ഒരു വോട്ട് അസാധു അത്തോളി പഞ്ചായത്ത് പ്രസിഡന്റ് തെരുഞ്ഞെടുപ്പ് ഇങ്ങിനെ ! ബിന്ദു രാജൻ മലയിൽ പ്രസിഡന്റായി ചുമതലയേറ്റു.


സ്വന്തം ലേഖകൻ



അത്തോളി : ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തേയ്ക്കുള്ള തെരഞ്ഞെടുപ്പിൽ 17 ൽ 11 വോട്ട് നേടി യു ഡി എഫ് സ്ഥാനാർത്ഥി ബിന്ദു രാജൻ മലയിൽ വിജയിച്ചു. രാവിലെ 11 മണിക്കായിരുന്നു തെരഞ്ഞെടുപ്പ് .

12 മണിയോടെ വോട്ടെടുപ്പ് പൂർത്തിയാക്കി, റിട്ടേണിംഗ് ഓഫീസർ പരിശോധിച്ചപ്പോൾ 17 സീറ്റിൽ 11 വോട്ട് യു ഡി എഫിന് ലഭിച്ചതായി പ്രഖ്യാപിച്ചു. ഒരു വോട്ട് അസാധു ,യു ഡി എഫിൽ നിന്നും ഒരു വോട്ട് മാറി ചെയ്തപ്പോൾ എൽഡി എഫിന് 4 ൽ നിന്നും 5 വോട്ട് നേടി. എൽ ഡി എഫിൽ നിന്ന് 17ആം വാർഡ് അംഗം ശകുന്തള സ്ഥാനാർത്ഥിയായി .


ഗ്രാമ പഞ്ചായത്ത് ഹാളിൽ ഉച്ഛ കഴിഞ്ഞ് 2.45 ഓടെ പുതിയ പ്രസിഡന്റ് ബിന്ദു രാജൻ മലയിലിനെ സത്യ പ്രതിജ്ഞ ചെയ്യാൻ ക്ഷണിച്ചു.

റിട്ടേണിംഗ് ഓഫീസർ ഗീത സത്യ വാചകം ചൊല്ലിക്കൊടുത്തു.

തുടർന്ന് അനുമോദന യോഗം . മുൻ പഞ്ചായത്ത് പ്രസിഡന്റ് ഷീബ രാമചന്ദൻ അധ്യക്ഷത വഹിച്ചു.

കോൺഗ്രസ്‌ ബ്ലോക്ക് പ്രസിഡന്റ് ജൈസൽ അത്തോളി, മുസ്ലിം ലീഗ് ബാലുശ്ശേരി നിയോജക മണ്ഡലം പ്രസിഡന്റ് സാജിദ് കൊറോത്ത്,

ടി പി ജയചന്ദൻ (എൽ ഡി എഫ് ), വി കെ രമേശ് ബാബു (കോൺഗ്രസ് ), പി അജിത് കുമാർ ( ബി ജെ പി), എം സി ഉമ്മർ ( മുസ്ലിം ലീഗ് ) , പഞ്ചായത്ത് അംഗങ്ങളായ സുനീഷ് നടുവിലയിൽ , എ എം വേലായുധൻ, എ എം സരിത എന്നിവർ സംസാരിച്ചു. വൈസ് പ്രസിഡന്റ് സന്ദീപ് നാലു പുരയ്ക്കൽ സ്വാഗതം പറഞ്ഞു.

ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു രാജൻ മലയിൽ മറുപടി പ്രസംഗം നടത്തി.


വികസന പ്രവർത്തങ്ങളുടെ തുടർച്ചയ്ക്ക് എല്ലാവരുടെയും സഹകരണം ഉറപ്പാക്കുമെന്ന് ബിന്ദു രാജൻ മലയിൽ പറഞ്ഞു.


വൈസ് പ്രസിഡന്റ് ശനിയാഴ്ച വൈകീട്ട് 5 മണിക്ക് രാജിവെക്കും

15 ദിവസത്തിനുള്ളിൽ തെരഞ്ഞെടുപ്പ് നടക്കും. ഭരണ കക്ഷി തീരുമാന പ്രകാരം സി കെ റിജേഷ്

വൈസ് പ്രസിഡന്റ് സ്ഥാനത്തേയ്ക്ക് മത്സരിക്കും.

വോട്ട് മാറിപോയത് അബന്ധത്തിലേന്ന് യു ഡി എഫും, എൽ ഡി ഫ് ഒരു വോട്ട് അധികം നേടിയത് ശുഭ സൂചനയെന്ന് എ എം വേലായുധനും പറഞ്ഞപ്പോൾ ഹാളിൽ ചിരി ഉയർന്നു.



ഇനി ഞാൻ ഇരുന്നോട്ടെ,

പുതിയ പ്രസിഡന്റ് ബിന്ദു രാജൻ മലയിലിനെ മുൻ പ്രസിഡന്റ് ഷീബ രാമചന്ദ്രൻ, പ്രസിഡന്റ് സീറ്റിൽ ഇരുത്തി ഹസ്ത ദാനം ചെയ്തപ്പോൾ


ഫോട്ടോ :ആവണി

Tags:

Recent News

തദ്ദേശതിരഞ്ഞെടുപ്പ്: ഉച്ചവരെ അത്തോളിയിൽ   48.47 ഉം ഉള്ളിയേരിയിൽ  47.64 ഉം ശതമാനം വോട്ട് രേഖപ്പെടുത്ത
തദ്ദേശതിരഞ്ഞെടുപ്പ്: ഉച്ചവരെ അത്തോളിയിൽ 48.47 ഉം ഉള്ളിയേരിയിൽ 47.64 ഉം ശതമാനം വോട്ട് രേഖപ്പെടുത്തി (സമയം : 12.50 pm ) ജില്ലയിൽ പോളിംഗ് 50 ശതമാനം പിന്നിട്ടു. നിലവിലെ പോളിംഗ് - 50.23% സമയം 1.08 pm 01- അഴിയൂര്‍ - 49.01 02- എടച്ചേരി- 52.39 03- നാദാപുരം- 46.08 04- കായക്കൊടി- 43.03 05- മൊകേരി- 44.4 06- പേരാമ്പ്ര- 46.08 07- മേപ്പയ്യൂര്‍- 48.88 08- ഉള്ള്യേരി- 47.64 09- പനങ്ങാട്-45.82 10- പുതുപ്പാടി- 44.54 11- താമരശ്ശേരി- 48.16 12- കോടഞ്ചേരി- 42.62 13- കാരശ്ശേരി- 46.33 14- ഓമശ്ശേരി- 48.82 15- ചാത്തമംഗലം- 47.57 16- പന്തീരങ്കാവ്- 47.68 17- കടലുണ്ടി- 45.88 18- കുന്ദമംഗലം- 45.62 19- കക്കോടി- 52.47 20- ചേളന്നൂര്‍- 51.28 21- നരിക്കുനി- 47.4 22- ബാലുശ്ശേരി- 48.23 23- കാക്കൂര്‍- 48.1 24- അത്തോളി- 48.47 25- അരിക്കുളം- 45.85 26- പയ്യോളി അങ്ങാടി-47.87 27- മണിയൂര്‍- 50.67 28- ചോറോട്- 51.07
Atholi News11 Dec