രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
Atholi News22 Oct5 min

രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു




കോഴിക്കോട്: ഹിമായത്തുൽ ഇസ്ലാം ഹയർസെക്കൻഡറി സ്കൂൾ എൻഎസ്എസ് യൂണിറ്റിന്റെയും സിയെസ്ക്കോ വനിതാ വേദിയുടെയും, ഹെൽപ്പിംഗ് ഹാൻഡ്സ് രക്ത ബാങ്കിന്റെയും ആഭിമുഖ്യത്തിൽ കോഴിക്കോട് ഗവ.ജനറൽ ആശുപത്രി രക്ത ബാങ്കിന്റെ സഹകരണത്തോടെ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. 60ൽ അധികം ആളുകൾ രക്തം ദാനം ചെയ്തു.

news image

ഹിമായത്ത് സ്കൂൾ ഹയർസെക്കൻഡറി സ്കൂൾ മാനേജിംഗ് കമ്മിറ്റി ട്രഷറർ പി.ടി മുഹമ്മദാലി ക്യാമ്പ് ഉദ്ഘാടനം ചെയ്തു. സന്നാഫ് പാലക്കണ്ടി അധ്യക്ഷത വഹിച്ചു. ബ്രസീലിയ ശംസുദ്ധീൻ, പി. വലീദ്, അബ്ദുൽ കലാം ആസാദ് , ഡോ. മേരി ട്രീസ എന്നിവർ സംസാരിച്ചു. എസ്. സർഷാർഅലി സ്വാഗതവും മുർഷിദ് നന്ദിയും പറഞ്ഞു.

Tags:

Recent News