വിനോദയാത്ര പോയ വിദ്യാർഥി ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു
തിരുവങൂർ: കുടുംബത്തോടൊപ്പം വിനോദയാത്ര പോയ വിദ്യാർഥി ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു. കൊയിലാണ്ടി തിരുവങ്ങൂർ കോയാസ് ക്വാട്ടേഴ്സിൽ അബ്ദുല്ല കോയയുടെയും കാട്ടിലപീടിക മണ്ണാറയിൽ സൈഫുന്നീസയുടെയും മകൻ യൂസഫ് അബ്ദുല്ല(14) മരിച്ചത്. തിങ്കളാഴ്ച വൈകിട്ട് ഊട്ടിയിലാണ് സംഭവം.
പിതാവ് അബ്ദുല്ലക്കോയ ദുബായിലാണ്. തിരുവങ്ങൂർ ഹയർ സെക്കൻഡറി സ്കൂൾ എട്ടാം ക്ലാസ് വിദ്യാർഥിയാണ്. സഹോദരങ്ങൾ:
അമീൻ അബ്ദുല്ല, ഫാത്തിമ അബ്ദുല്ല.