വാർഡ് മെമ്പറും നാട്ടുകാരും കൈകോർത്തു;
തലക്കുളത്തൂർ കക്കാട്ട്പാറയിൽ റോഡ് യാഥാർത്ഥ്യമായി എം കെ രാഘവൻ എം പി റോഡ് നാടിന് സമർപ്പിച്ചു
തലക്കുളത്തൂർ: ഗ്രാമ പഞ്ചായത്ത് 11 ആം വാർഡിൽ കക്കാട്ട് പാറയിൽ ഇമ്മിലേരിത്താഴം റോഡ് യാഥാർത്ഥ്യമായി. വർഷങ്ങളായി ഈ പ്രദേശത്തെ ജനങ്ങൾക്ക് കാൽ നട യാത്ര പോലും ദു:സഹമായിരുന്നു. പ്രദേശവാസികളുടെ ആവലാതി അറിഞ്ഞ ഗ്രാമ പഞ്ചായത്ത് മെമ്പർ ഒ ജെ ചിന്നമ്മ, പ്രദേശവാസിയായ രാധാകൃഷ്ണൻ മാസ്റ്ററുടെ വീട്ടിൽ ചേർന്ന യോഗത്തിൽ സുമനസ്സുകളുടെ സഹായത്താൽ റോഡ് നിർമ്മിക്കാൻ തീരുമാനിക്കുകയായിരുന്നു.ഒപ്പം ഇതിനായി പണവും സ്വരൂപിച്ചു
തുടർന്ന് ഗുണഭോക്താക്കളും വികസന സ്നേഹികളും കൈകോർത്തപ്പോൾ 20 മീറ്റർ കോൺഗ്രീറ്റ് റോഡും 200 മീറ്റർ മൺ റോഡ് യാഥാർത്ഥ്യമാക്കുകയായിരുന്നു. ഗുണഭോക്താക്കളായ കുഞ്ഞു ലക്ഷ്മി അമ്മ , ചെട്ട്യാൻ വീട്ടിൽ ഉമ്മർ , ശ്രീനിവാസൻ, കൊല്ലോലത്ത് കുടുംബാംഗങ്ങളായ അരവിന്ദാക്ഷൻ, അശോകൻ, അജിത്ത് , വിശ്വൻ , ആണ്ടിക്കുട്ടി മാസ്റ്റർ ,പ്രകാശൻ , പുത്തൂർ വീട്ടിൽ സുകുമാരൻ, ഷിജിത്ത് : രാമദാസൻ എന്നിവരാണ് റോഡിനായി സ്ഥലം വിട്ടു നൽകിയത്.
'വയൽ പ്രദേശമായതിനാൽ മഴക്കാലമായാൽ കാൽ നട യാത്ര പോലും പ്രയാസമായിരുന്നു .
നടപ്പാതയും മൺ റോഡും പൂർത്തിയാക്കിയതോടെ ഒട്ടേറെ വീട്ടുകാർക്ക് ആശ്വാസമായി. ഈ ഭാഗത്ത് രണ്ട് വീട്ടുകാർ കൂടി സ്ഥലം വിട്ട് നൽകിയാൽ കക്കാട്ട് പാറ പ്രദേശവാസികൾക്ക് മുക്കം കടവ് ഭാഗത്തേക്കും പുറക്കാട്ടിരി സ്റ്റേറ്റ് ഹൈവേയിലേക്കും വേഗത്തിൽ എത്തിച്ചേരാൻ കഴിയും. 6 ലക്ഷം 741രൂപ ചിലവഴിച്ച് 129 ദിവസം കൊണ്ടാണ് നിർമ്മാണം പൂർത്തിയാക്കിയത്.
കക്കാട്ട് പാറയിൽ നടന്ന ചടങ്ങിൽ എം കെ രാഘവൻ എം പി, റോഡ് നാടിന് സമർപ്പിച്ചു.
പരിമിതമായ
എം പി ഫണ്ട് പരമാവധി നൽകാറുണ്ടെന്ന് എം പി പറഞ്ഞു
ഗ്രാമ പഞ്ചായത്ത് മെമ്പർ ഒ ജെ ചിന്നമ്മ അധ്യക്ഷത വഹിച്ചു.
റോഡിന് സ്ഥലം വിട്ടു നൽകിയവരെ ആദരിച്ചു.
പ്രൊഫ. ടി എം രവീന്ദ്രൻ മാസ്റ്റർ , കെ ബാലൻ , പി എം ഹാഷിം ,ഷിബു പിലാശ്ശേരി, കൊളക്കാടൻ കണ്ടി ബഷീർ , ഗ്രാമ പഞ്ചായത്ത് മെമ്പർമാരായ ,
പി നൗഷാദ് , ജലീൽ ,
റോഡ് കമ്മിറ്റി ഭാരവാഹികളായ കെ
രാധാകൃഷൻ മാസ്റ്റർ,
ഡോ. പി ശ്രീമാനുണ്ണി ,
എം ഉണ്ണി നായർ , സന്തോഷ് പടന്നക്കളം ,
കെ ദിവ്യ ടീച്ചർ, ഒ അജിത ടീച്ചർ , പൊയിലിൽ കൃഷ്ണൻ എന്നിവർ പ്രസംഗിച്ചു.
റോഡ് കൺവീനർ കെ ചോയിക്കുട്ടി മാസ്റ്റർ കണക്ക് അവതരിപ്പിച്ചു.
60 ആം വാർഷികം ആഘോഷിക്കുന്ന ഗ്രാമ പഞ്ചായത്തിന് 11 ആം വാർഡിൻ്റെ ഉപഹാരമാണ് മൂന്നാമത്തെ റോഡെന്ന് ഗ്രാമ പഞ്ചായത്ത് മെമ്പർ പ്രൊഫ . ഒ ജെ ചിന്നമ്മ പറഞ്ഞു.
ഫോട്ടോ :എം കെ രാഘവൻ എം പി, റോഡ് നാടിന് സമർപ്പിക്കുന്നു. സമീപം വാർഡ് മെമ്പർ പ്രൊഫ ഒ ജെ ചിന്നമ്മ,
പ്രൊഫ. ടി എം രവീന്ദ്രൻ തുടങ്ങിയവർ