
പനയിൽ നിന്നും വീണ് പരിക്കേറ്റ് യുവാവിന് ദാരുണ അന്ത്യം
അത്തോളി :പനയിൽ നിന്നും വീണ് പരുക്കേറ്റ്
യുവാവിന് ദാരുണ അന്ത്യം.അന്നശ്ശേരി ചെമ്പിലാം പൂക്കോട്ട് സുബീഷ് (37) ആണ് പനങ്കായ പറിക്കുന്നതിനിടെ
വീണ് മരിച്ചത്.ശനിയാഴ്ച ഉച്ചയോടെ തെരുവത്ത്ക്കടവ് ഒറവിൽ വെച്ച് പനങ്കായ പറിക്കാൻ കയറിയതായിരുന്നു. നിലത്ത് വീണ ഉടനെ മൊടക്കല്ലൂർ മലബാർ മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. അത്തോളി പോലീസ് ഇൻക്വസ്റ്റ് നടപടി പൂർത്തിയാക്കി.
മൃതദേഹം പോസ്റ്റുമോർട്ടത്തിനായി കോഴിക്കോട് ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ.
അവിവാഹിതനാണ്. അച്ഛൻ : പരേതനായ സുഗുണൻ, അമ്മ രാധ , സഹോദരി -ദീപ സിജീഷ് (കല്പറ്റ ).
സംസ്ക്കാരം ഞായാറാഴ്ച ഉച്ചക്ക് 1 ന് വെസ്റ്റ് ഹിൽ പൊതുശ്മശാനത്തിൽ നടക്കും.