ഭക്തിയുടെ നിറവിൽ കൊങ്ങന്നൂരിൽ അയ്യപ്പൻ വിളക്ക് ഇന്ന്
അത്തോളി :ഭക്തമനസുകളിൽ കർപ്പൂര ഗന്ധം പകർന്ന് അയ്യപ്പ സ്തുതി ഗീതങ്ങൾ ആലപിച്ച് കൊങ്ങന്നൂരിൽ അയ്യപ്പൻ വിളക്ക് ആഘോഷം.പുലർച്ചെ 4 ന് ഗണപതി ഹോമത്തോടെ തുടങ്ങി. തുടർന്ന് ചെണ്ടമേളം.ഉച്ചക്ക് 12 ന് ഉച്ചപൂജ. ഒരു മണിയോടെ അന്നദാനം . 1.30 ന് കേളി കൈ , വൈകീട്ട് 3 ന് അത്തോളി കണ്ടംപറമ്പത്ത് ശ്രീ ഭഗവതി ക്ഷേത്രത്തിൽ തുടങ്ങുന്ന പാലക്കൊമ്പ് എഴുന്നളളത്ത്, വൈകീട്ട് 6 ഓടെ മoത്തിൽ എത്തിച്ചേരും . 6 മണിക്ക് ദീപാരാധന . രാത്രി 11 ന് തായമ്പക, 12 മണിക്ക് അയ്യപ്പൻ പാട്ട് , 1മണിക്ക് പാൽ കിണ്ടി എഴുന്നള്ളത്ത് , 2 ന് ആഴി പൂജ , 3 ന് തിരി ഉഴിച്ചിൽ, പുലർച്ചെ 4 ന് വെട്ടും തടവും 5 ന് ഗുരുതിയോടെ സമാപനം. തലയാട് സുധാകരൻ ആൻ്റ് പാർട്ടിയാണ് വിളക്ക് കർമ്മം നിർവ്വഹിക്കുന്നത്. മത മൈത്രി ആഘോഷം കൂടിയായ അയ്യപ്പൻ വിളക്ക് വിജയിപ്പിക്കാൻ നാട്ടുകാരുടെ സഹകരണം എല്ലാ വർഷത്തെയും പോലെ ഇത്തവണയും ഉണ്ടാകണമെന്ന് പ്രസിഡണ്ട് കുറ്റിയിൽ ( കൽഹാരം) സുനിലും സെക്രട്ടറി കുനിയിൽ ശശിയും അഭ്യർത്ഥിച്ചു. പ്രദേശത്തിന്റെ ഉത്സവത്തിലേക്ക് എല്ലാവരും പങ്കാളികളാകണമെന്ന് ആഘോഷ കമ്മിറ്റി ചെയർമാൻ പുഷ്പനും, ട്രഷറർ ഇ എം സുലേജും അറിയിച്ചു.