അക്ഷരം പഠിപ്പിച്ച വിദ്യാലയത്തിന്
പൂർവ്വ വിദ്യാർത്ഥികളുടെ വക സ്കൂൾ ബസ് ഒരുങ്ങുന്നു
അത്തോളി :സുവർണ്ണ ജൂബിലി ആഘോഷിക്കുന്ന
കൊളത്തൂർ സ്വാമി ഗുരുവരാനന്ദ മെമ്മോറിയൽ ഗവ. ഹയർ സെക്കൻഡറി സ്കൂളിന് പൂർവ വിദ്യാർത്ഥികളുടെ ഉപഹാരമായി ഒരു സ്കൂൾ ബസ് വാങ്ങി നൽകാൻ തീരുമാനം
50 ബാച്ചുകൾ അടങ്ങിയ പൂർവ്വ വിദ്യാർത്ഥികളുടെ സംഘടനയാണ് ഈ ഒരു ദൗത്യം ഏറ്റെടുത്തത്.
യാത്രാ പ്രശ്നം ഏറെ രൂക്ഷമായ കൊളത്തൂർ സ്കൂളിലേക്ക് ആവശ്യത്തിന് ബസുകൾ ഇല്ല എന്ന സാഹചര്യത്തിൽ പി ടിയുടെ അഭ്യർത്ഥന മാനിച്ചാണ് പദ്ധതിയെന്ന്
പൂർവ്വവിദ്യാർത്ഥി സംഘടന പ്രസിഡന്റ് സുനിൽ കൊളക്കാട് പറഞ്ഞു. ഒരു വർഷം നീണ്ടുനിൽക്കുന്ന സുവർണ്ണ ജൂബിലി ആഘോഷ കാലയളവിൽ തന്നെ ബസ് വാങ്ങി നൽകും . അതോടൊപ്പം സ്കൂളിലെ കായിക രംഗത്തും വൈജ്ഞാനികരംഗത്തും മികച്ച കുട്ടികളെ പ്രോത്സാഹിപ്പിക്കാനുള്ള പ്രത്യേക പരിശീലനത്തിനുള്ള പദ്ധതിയും പൂർവ വിദ്യാർത്ഥി സംഘടന ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.ഇന്ന് വൈകീട്ട് നടക്കുന്ന സുവർണ ജൂബിലി ആഘോഷ ചടങ്ങിൽ ബസ് നൽകാനുള്ള ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകും .