
പൊട്ടി പൊളിഞ്ഞ റോഡ് : തോരായി നന്മ സാംസ്‌കാരിക വേദി നിവേദനം നൽകി
അത്തോളി: പൊട്ടി പൊളിഞ്ഞ കോടശ്ശേരി - തോരായി റോഡ് അടിയന്തിരമായി ഗതാഗത യോഗ്യമാക്കണമെന്നാവശ്യപ്പെട്ടു കൊണ്ട് നന്മ സാംസ്‌കാരിക വേദി തോരായിയുടെ പ്രവർത്തകർ അത്തോളി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്, സെക്രട്ടറി എന്നിവർക്ക് നിവേദനം നൽകി.സാംസ്‌കാരിക വേദി പ്രസിഡന്റ് വി. ടി. കെ ഷിജു, രക്ഷാധികാരികളായ മമ്മു ഷമാസ്, യു. കെ. ഉസ്മാൻ, യുസഫ് മറിയാസ്, ബിനൂപ് മാസ്റ്റർ, എ. കെ. നദീർ സംബന്ധിച്ചു.