അത്തോളി കുനിയിൽ കടവ് റോഡിൽ
കാർ രണ്ട് ബൈക്കുകളിലിടിച്ച് രണ്ടാൾക്ക് പരിക്ക് ;സംഭവം സ്ഥിരം അപകട മേഖലയിൽ
സ്വന്തം ലേഖകൻ
Breaking News
അത്തോളി : കുനിയിൽ കടവ് റോഡിൽ കാറും രണ്ട് ബൈക്കുകളുമായി കൂട്ടിയിടിച്ച് രണ്ടാൾക്ക് പരിക്കേറ്റു. കാലിനും കൈക്കും പരിക്കേറ്റ ബൈക്ക് യാത്രികനായ കാപ്പാട് ഹൗസ് നാസറിനെ (51) കോഴിക്കോട് ഗവ.മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കുനിയിൽ കടവ് റബോണയ്ക്ക് സമീപം ജംഗ്ഷനിൽ ഇന്ന് പുലർച്ചെ 12 . 10
ഓടെയായിരുന്നു അപകടം.
ബൈക്ക് ഓടിച്ച
നാസർ ,അത്തോളി ലക്സ്മോർ കൺവെൻഷൻ സെൻറർ മാനേജരാണ്. ലക്സ്മോറിൽ നിന്നും ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങും വഴിയാണ് കാറുമായി ഇടിച്ചത്.
കാർ മറ്റൊരു ബൈക്കിലും ഇടിച്ചിരുന്നു. ഈ യാത്രക്കാരനും പരിക്കുണ്ട്. തിരുവങ്ങൂരിൽ നിന്നും അത്തോളി ഭാഗത്തേക്ക് വരുന്ന കാറാണ് അപകടത്തിൽപെട്ടത്.
സ്ഥിരം അപകടം നടക്കുന്ന മേഖലയാണിത് .
"തിരുവങ്ങൂരിൽ നിന്നും വരുന്ന ഒട്ടു മിക്ക വാഹന യാത്രക്കാർ പ്രത്യേകിച്ച് പരിചയമില്ലാത്തവർ പാലം കഴിഞ്ഞ് എത്തുമ്പോൾ വലിയ വീതിയുള്ള റോഡ് കാണും, നല്ല സ്പീഡിൽ വരും .പള്ളി ജംഗ്ഷൻ കഴിഞ്ഞാൽ വീതി കുറവും ചെറിയ വളവും ആണ് മുന്നിൽ , ഇങ്ങിനെയാണ് അപകടം ക്ഷണിച്ച് വരുത്തുന്നതെന്ന് അപകടം നടന്ന ഉടനെ സ്ഥലത്ത് എത്തിയ പ്രദേശവാസി ഷോമിശബാദ് അത്തോളി ന്യൂസിനോട് പറഞ്ഞു .ഈ ഭാഗത്ത് വീതി കൂട്ടുമെന്ന് പറഞ്ഞെങ്കിലും തുടർ നടപടികൾ ഉണ്ടായില്ലന്നും അപകട സൂചന ബോർഡ് വെക്കണമെന്നും ഷോമി അധികൃതരോട് ആവശ്യപ്പെട്ടു.