തോരായി വിഷ്ണു ക്ഷേത്രത്തിൽ കർക്കിടക വാവുബലിക്ക് തുടക്കമായി
അത്തോളി: തോരായി മഹാവിഷ്ണു ക്ഷേത്രത്തിൽ കർക്കിടക വാവുബലി ഇന്ന് പുലർച്ചെ 4 മണി മുതൽ ക്ഷേത്രക്കടവിൽ ആരംഭിച്ചു. കോഴിക്കോട് ഭുവനേശ്വരി ക്ഷേത്രം തന്ത്രി സുനിൽ നമ്പൂതിരിയുടെ കാർമ്മികത്വത്തിലാണ് ബലിതർപ്പണം നടന്നത്. തോരായി പുഴയോരത്ത് പ്രത്യേകം ഒരുക്കിയ തർപ്പണ വേദിയിൽ പുലർച്ചയോടെ ഒട്ടേറെ പേർ എത്തിച്ചേർന്നു.
8.30 ഓടെ ഇന്നത്തെ ബലി കർമങ്ങൾ ബലിതർപ്പണം അവസാനിച്ചു. ക്ഷേത്രക്കമ്മറ്റി പ്രസിഡന്റ് സി.പിബാലൻ, വൈസ്.പ്രസിഡന്റ് മനോജ് കോട്ടേക്കണ്ടി, രക്ഷാധികാരികളായ പ്രവീൺ രാജ് തയ്യിൽ, സി.പി. ദാമോദരൻ, ടി.കെ കൃഷ്ണൻ, അജിത് കുമാർ കരുമുണ്ടേരി , മാതൃസമിതി പ്രസിഡന്റ് ബിജില മനോജ് എന്നിവർ ചടങ്ങുകൾക്ക് നേതൃത്വം നൽകി. നാളെ (ഞായർ) പുലർച്ചെ 4 മണി മുതൽ വാവുബലി തർപ്പണം ഉണ്ടാവുമെന്ന് ക്ഷേത്രക്കമ്മറ്റി ഭാരവാഹികൾ അറിയിച്ചു.
കൂടുതൽ വിവരങ്ങൾക്ക്:
9746756111