പതങ്കയത്ത് ഒഴുക്കിൽപ്പെട്ട് കാണാതായ വിദ്യാർത്ഥിയുടെ മൃതദേഹം കണ്ടെത്തി ;
തിരുവമ്പാടി :കഴിഞ്ഞ ഞായറാഴ്ച പതങ്കയത് ഒഴുക്കിൽപ്പെട്ട് കാണാതായ വിദ്യാർത്ഥിയുടെ മൃതദേഹം കണ്ടെത്തി .
മഞ്ചേരി കച്ചേരിപ്പടി സ്വദേശി അലൻ ബഷീർ (16) ആണ് മരിച്ചത്.
അപകടം നടന്ന സ്ഥലത്തിന്റെ 100 മീറ്റർ താഴെ സിയാൽ ഡാമിന്റെ സമീപത്തു വെച്ചാണ് കണ്ടെത്തിയത് .
കാണാതായി
നാലാം ദിവസമായ ഇന്ന് രാവിലെ 10.30 ഓടെ തിരച്ചിൽ നടത്തുന്നതിനിടെയാണ് കണ്ടെത്തിയത്
മുക്കം ഫയർ ഫോഴ്സ് ,വിവിധ സന്നദ്ധ സേനകൾ ,നാട്ടുകാർ പോലീസ് എന്നിവർ തിരിച്ചിലിൽ ഉണ്ടായിരുന്നു.