അത്തോളി ഗവ.എൽ.പി സ്കൂളിൽ
പുതിയ കവാടം ; ഇന്ന് ഉദ്ഘാടനം
അത്തോളി: അത്തോളി ഗ്രാമ പഞ്ചായത്ത് 8.16000 രൂപ അടിസ്ഥാന വികസ ഫണ്ടിൽ 8-ാം വാർഡ് ഗവ.എൽ.പി സ്കൂളിൽ പൂർത്തീകരിച്ച സ്കൂൾ കവാടം ഉദ്ഘാടനത്തിനൊരുങ്ങി.ഇന്ന് (ബുധൻ) വൈകുന്നേരം 3 മണിക്ക് നടക്കുന്ന ചടങ്ങിൽ പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു രാജൻ കവാടം സ്കൂളിന് സമർപ്പിക്കും.വൈസ് പ്രസിഡന്റ് സി.കെ റിജേഷ് അധ്യക്ഷനാകും. കവാടത്തിനു പുറമെ ഗെയിറ്റ് നിർമാണം, ചുറ്റുമതിൽ നവീകരണം, പൂട്ടുകട്ട വിരിക്കൽ ,ഡ്രൈനേജ് നിർമ്മാണം എന്നിവയും ഇതിന്റെ ഭാഗമായി നടന്നിട്ടുണ്ട്.ഇതോടെ മറ്റു പ്രവർത്തികളടക്കം അഞ്ചു വർഷത്തിനുള്ളിൽ 22 ലക്ഷം രുപ പഞ്ചായത്ത് ഫണ്ട് സ്കൂളിൽ വിനിയോഗിച്ചതായി വാർഡ് മെമ്പർ ശാന്തി മാവീട്ടിൽ പറഞ്ഞു.
ചിത്രം:അത്തോളി ജി.എൽ.പി സ്കൂളിൽ ഇന്ന് ഉദ്ഘാടനം ചെയ്യുന്ന സ്കൂൾ കവാടം