കോതങ്കലിൽ ഓണാഘോഷവും  അനുമോദന സദസ്സും  നടത്തി ',ഓരോ ദുരന്തവും നമ്മളിലെ മനുഷ്യനെ പ്രകൃതി ഉണർത്തുകയാണെന
കോതങ്കലിൽ ഓണാഘോഷവും അനുമോദന സദസ്സും നടത്തി ',ഓരോ ദുരന്തവും നമ്മളിലെ മനുഷ്യനെ പ്രകൃതി ഉണർത്തുകയാണെന്ന് ഡോ. സുരേഷ്
Atholi News14 Sep5 min

കോതങ്കലിൽ ഓണാഘോഷവും അനുമോദന സദസ്സും നടത്തി ',ഓരോ ദുരന്തവും നമ്മളിലെ മനുഷ്യനെ പ്രകൃതി ഉണർത്തുകയാണെന്ന് ഡോ. സുരേഷ്


റിപ്പോർട്ട്‌ - റീന മനോജ്‌



അത്തോളി :കോതങ്കൽ ഗ്രാമിക റെസിഡൻസ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ ഓണാഘോഷം നടത്തി.

ചടങ്ങ് അധ്യാപകനും സാംസ്‌കാരിക പ്രവർത്തകനുമായ ഡോ. എ സുരേഷ് ഉദ്ഘാടനം ചെയ്തു.

വയനാട് ഒരു നടുക്കവും വിലങ്ങാട് ഒരു വിലാപവുമായി നമ്മുടെ മുന്നിൽ കണ്ണീർ മഴയായി നിൽക്കുമ്പോഴാണ് ഓണക്കാലം വന്നത്. ഓരോ ദുരന്തവും നമ്മളിലെ മനുഷ്യനെ പ്രകൃതി ഉണർത്തുകയാണെന്നും ഡോ. സുരേഷ് പറഞ്ഞു.

അസോസിയേഷൻ പ്രസിഡണ്ട്‌ മുരളീധരൻ തെക്കേക്കൂടി അധ്യക്ഷത വഹിച്ചു.

എസ്, എസ്, എൽ, സി, പ്ലസ് ടു പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെയും രാജ്യപുരസ്‌കാർ മറ്റു വിവിധ പുരസ്‌കാരങ്ങൾ നേടിയ വിദ്യാർത്ഥികളെയും ആദരിച്ചു.

പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ സുനീഷ് നാടുവിലയിൽ, വാർഡ് മെമ്പർ ഷിജു തയ്യിൽ പ്രസംഗിച്ചു.

അസോസിയേഷൻ സെക്രട്ടറി സത്യഭാമ കിഴക്കേക്കര സ്വാഗതവും ജോയിന്റ് സെക്രട്ടറി പ്രസാദ് തെക്കയിൽ നന്ദിയും പറഞ്ഞു. ഗ്രാമിക കുടുംബാംഗങ്ങളുടെ കലാപരിപാടിയും അറങ്ങേറി.

Recent News