ഇടവേളകളില്ലാതെ' സുരേഷ് ഗോപി   മോഹൻലാലിന് നൽകി പ്രകാശനം ചെയ്തു.  ഇടവേള ബാബുവിന്റെ ആത്മകഥാംശവും   'അമ്
ഇടവേളകളില്ലാതെ' സുരേഷ് ഗോപി മോഹൻലാലിന് നൽകി പ്രകാശനം ചെയ്തു. ഇടവേള ബാബുവിന്റെ ആത്മകഥാംശവും 'അമ്മ' കടന്ന് വന്ന വഴികളും പുസ്തകത്തിൽ
Atholi News1 Jul5 min

'ഇടവേളകളില്ലാതെ' സുരേഷ് ഗോപി 

മോഹൻലാലിന് നൽകി പ്രകാശനം ചെയ്തു.

ഇടവേള ബാബുവിന്റെ ആത്മകഥാംശവും 

'അമ്മ' കടന്ന് വന്ന വഴികളും പുസ്തകത്തിൽ 



By 

ആവണി എ എസ് 



കോഴിക്കോട് :ലിപി പബ്ലിക്കേഷന്‍സ് പ്രസിദ്ധീകരിച്ച കെ. സുരേഷ് തയ്യാറാക്കിയ ഇടവേളബാബുവിന്റെ ആത്മകഥ 'ഇടവേളകളില്ലാതെ' 

കേന്ദ്ര പെട്രോളിയം സഹ മന്ത്രിയും ചലച്ചിത്ര നടനുമായ സുരേഷ് ഗോപി പത്മഭൂഷണ്‍ മോഹന്‍ലാലിന് നല്‍കി പ്രകാശനം ചെയ്തു.

എറണാകുളം ഗോകുലം കണ്‍വെന്‍ഷന്‍ സെന്ററില്‍ നടന്ന ചലച്ചിത്രതാരസംഘടനയായ 'അമ്മ'യുടെ മുപ്പതാം വാര്‍ഷിക ജനറല്‍ബോഡി യോഗത്തില്‍ വെച്ചായിരുന്നു പ്രകാശനം ചെയ്തത്.

news image

 ചലച്ചിത്ര താരങ്ങളായ ശ്വേതാ മേനോന്‍, മണിയന്‍പിള്ള രാജു, സിദ്ദിഖ്, ജയസൂര്യ, 

കെ. സുരേഷ്, ലിപി പബ്ലിക്കേഷന്‍സ് സാരഥി ലിപി അക്ബര്‍ എന്നിവര്‍ സംബന്ധിച്ചു.


news imageപുസ്തകത്തില്‍ ഇടവേള ബാബുവിന്റെ ജീവിതം മാത്രമല്ല, അമ്മയെന്ന സംഘടനെയെകുറിച്ചും പ്രതിപാദിക്കുന്നു. 

അമ്മ സംഘടനയുടെ പിറവി, സംഘടന നേരിട്ട പ്രതിസന്ധികള്‍, അതിനെ അതിജീവിച്ച വഴികള്‍ എല്ലാം വിശദമാക്കുന്ന ഈ പുസ്തകത്തിന്റെ അവതാരിക എഴുതിയത് പത്മഭൂഷണ്‍ മോഹന്‍ലാലാണ്. 

എല്ലാ സിനിമാപ്രവര്‍ത്തകരും സിനിമയെ അടുത്തറിയാൻ ആഗ്രഹിക്കുന്നവരും വായിച്ചിരിക്കേണ്ട ഒരു പുസ്തകമാണ് 'ഇടവേളകളില്ലാതെ'യെന്ന് ലിപി അക്ബർ അത്തോളി ന്യൂസിനോട് പറഞ്ഞു.

news image

Recent News