സംസ്ഥാന പീഡോഡോൻടിക്ക് പിജി കൺവൻഷൻ സമാപിച്ചു.
റിപ്പോർട്ട്: അരുൺ നമ്പിയാട്ടിൽ
ഉള്ളിയേരി: കേരള പീഡോഡോൻടിക് സൊസൈറ്റിയും ശ്രീ ആഞ്ജനേയ ഇൻസ്‌റ്റിട്യൂട്ട് ഓഫ് ഡെൻ്റൽ സയൻസും ഒരുമിച്ച് സംഘടിപ്പിച്ച 'പീഡോസീൽ 2024' - കേരള സ്റ്റേറ്റ് പിജി കൺവൻഷൻ സമാപിച്ചു. കേരളത്തിനകത്തും പുറത്തുമായി ഇരുന്നൂറിൽ അധികം ഡോക്ടർമാരുടെ പ്രാതിനിധ്യത്തോടെ നവംബർ 16,17 തീയ്യതികളിലാണ് കൺവൻഷൻ നടന്നത്. കേരളത്തിനു പുറത്തും അകത്തും നിന്നുമായി പന്ത്രണ്ടോളം വിദഗ്‌ധ ഡോക്‌ടർമാരുടെ ക്ലാസുകളും പതിനഞ്ചോളം സ്‌റ്റാളുകളിലായി ഡെൻ്റൽ എക്‌സിബിഷനും ഉണ്ടായിരുന്നു. ശ്രീ ആഞ്ജനേയ മെഡിക്കൽ ട്രസ്‌റ്റ് ചെയർമാൻ വി. അനിൽകുമാർ ഉദ്‌ഘാടനം നിർവ്വഹിച്ചു. കേരള പീഡോഡോൺടിക് സൊസൈറ്റി പ്രസിഡൻ്റും ആലപ്പുഴ ഡെൻ്റൽ കോളേജ് പ്രിൻസിപ്പലുമായ ഡോ:അനുപം കുമാർ അധ്യക്ഷത വഹിച്ചു.
മലബാർ മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ പി.വി നാരായണൻ, ഡെൻ്റൽ കോളേജ് പ്രിൻസിപ്പൽ ഡോ : പി. വി. ഗോപിനാഥ്, ഡെൻ്റൽ കോളേജ് ഡീൻ ഡോ.പി. എം.സുനിൽ, സൂപ്രണ്ട് ഡോ. സുജി ദിനേഷ്, പീഡോഡോൻടിക് വിഭാഗം തലവനായ ഡോ.സമീർ പുനത്തിൽ എന്നിവർ വേദിയിൽ സന്നിഹിതരായിരുന്നു. കേരള പീഡോഡോന്റിക് സൊസൈറ്റിയുടെ സെക്രട്ടറി ഡോ. അനൂപ് ഹാരിസ്, വൈസ് പ്രസിഡന്റ് ഡോ: രാജു സണ്ണി എന്നിവർ നന്ദി അറിയിച്ചു.