പ്രതിഷേധം ഫലം കണ്ടു :
എലത്തൂർ മത്സ്യ മാർക്കറ്റ് നാളെ തുറക്കും
എലത്തൂർ : നവീകരണം പൂർത്തിയായ എലത്തൂർ മത്സ്യമാർക്കറ്റ് നാളെ വ്യാഴാഴ്ച തുറക്കാൻ തീരുമാനിച്ചു. മഴക്കാലം എത്തും മുമ്പേ
തുറന്ന് കൊടുക്കുമെന്ന് പ്രഖ്യപിച്ചിരുന്നെങ്കിലും ലേലം നടപടി വൈകിയതിനാൽ മാർക്കറ്റ് തുറന്ന് കൊടുക്കാൻ അധികൃതർക്ക് കഴിഞ്ഞിട്ടില്ല.
ഇക്കാര്യം ചൂണ്ടിക്കാട്ടി പൊതു ജനം പ്രതിഷേധിച്ചിരുന്നു അത്തോളി ന്യൂസ് വാർത്തയും നൽകി.
നാളെ വൈകീട്ട് 3 ന് മേയർ ബീന ഫിലിപ്പ് ഉദ്ഘാടനം ചെയ്യും.
ഒരു അംഗപരിമിതക്കാരൻ ഉൾപ്പെടെ ആറോളം മത്സ്യ കച്ചവടക്കാർ ഉപജീവനം നടത്തുന്ന മാർക്കറ്റ് കഴിഞ്ഞ ഒരു വർഷമായി അടഞ്ഞ് കിടക്കുകയായിരുന്നു.
നവീകരണം കഴിഞ്ഞിട്ടും മാർക്കറ്റ് തുറന്ന് കൊടുക്കാത്തതിൽ വൻ പ്രതിഷേധമാണ് ഉയർന്നത് . സമൂഹ മാധ്യമങ്ങളിലും പ്രതിഷേധം ചൂടുപിടിച്ചു. കോർപ്പറേഷൻ കൗൺസിലർ ഒ പി ഷിജിനയുടെ നേതൃത്വത്തിൽ രാഷ്ട്രീയം മാറ്റി വെച്ച് പ്രദേശത്തെ മുഴുവൻ ജനങ്ങളും ഒന്നിച്ചതോടെ മത്സ്യ മാർക്കറ്റ് തുറക്കൽ വേഗത്തിലായി.
മാർക്കറ്റ് തുറക്കാത്തതിനെ തുടർന്ന് വഴിയോര മത്സ്യ കച്ചവടം ചെയ്യുന്നതിനാൽ മഴ പെയ്ത് മത്സ്യ കുട്ടയിലെ അഴുകിയ വെള്ളത്തിൽ നിന്നും ദുർഗന്ധം പുറത്ത് വരാനും തുടങ്ങിയിരുന്നു. കാൽ നട യാത്രക്കാരാണ് ഇതിൻ്റെ ദുരിതം അനുഭവിക്കുന്നത്
ലേല നടപടികൾ വൈകിയതാണ് മാർക്കറ്റ് തുറന്ന് കൊടുക്കാൻ വൈകിയതെന്നാണ് അധികൃതർ നൽകിയ വിശദീകരണം.
പ്രതിഷേധത്തെ തുടർന്ന് ലേല നടപടി തൽക്കാലം മാറ്റി വെച്ച് മാർക്കറ്റ് തുറന്ന് കൊടുക്കാനാണ് തീരുമാനം