കവിത സൗഹൃദ സദസ് ശ്രദ്ദേയമായി
അത്തോളി: വായന വാരാചരണത്തിൻ്റെ ഭാഗമായി ഓട്ടമ്പലം പ്രിയദർശിനി ഗ്രന്ഥാലയം ഒരുക്കിയ 'മലയാള കവിതയുടെ സുഗതകുമാരി ടീച്ചർ' വിഷയത്തിൽ നടന്ന പ്രാദേശിക കവിതാ സൗഹൃദ സദസ് എഴുത്തുകാരൻ എൻ.ആർ സുരേഷ് ഉദ്ഘാടനം ചെയ്തു.ഗ്രന്ഥാലയം പ്രസിഡൻ്റ് വി.എം ഷാജി അധ്യക്ഷനായി. കരീം ചെങ്ങോട്ട്, വേണു പുതിയേടത്ത്, ടി.കെ അനിൽകുമാർ, രവീന്ദ്രൻ കണ്ടോത്ത് കണ്ടി, പി.എം ഷിബി, ബിൻസി ദിനേശ് സംസാരിച്ചു.ദിവ്യ സുരേഷ്, എ.കെ മയൂഖ ,എസ്.എസ് വൈഷ്ണവി, സുധ പേക്കോടത്ത് കവിത ആലപിച്ചു.